University News
ഹാൾ ടിക്കറ്റ്
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംകോം/ എം എസ്‌ സി മേഴ്‌സി ചാൻസ് (2014 മുതൽ 2019 അഡ്മിഷൻ വരെ) ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്ക് യഥാക്രമം ശ്രീനാരായണ കോളജ് കണ്ണൂർ, ഗവ. കോളജ് കാസർഗോഡ്, ഗവ.കോളജ് മാനന്തവാടി എന്നിങ്ങനെയാണ് പരീക്ഷാ കേന്ദങ്ങൾ അനുവദിച്ചിട്ടുള്ളത്.

ടൈംടേബിൾ

21 മുതൽ ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ സമയം രാവിലെ 10 മുതൽ ഒന്നുവരെ. വെള്ളി 9.30 മുതൽ 12.30 വരെ

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ്) നവംബർ 2023 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 19ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.

പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ്കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി, മെയ് 2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ പരീക്ഷകൾക്ക് 15 മുതൽ 20 വരെ പിഴയില്ലാതെയും 22 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഐഡന്‍റിറ്റി കാർഡ്

202324 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് എൻറോൾമെന്‍റ് നന്പർ അനുവദിച്ച് ഐഡന്‍റിറ്റി കാർഡ് ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും നൽകി സർവകലാശാല വെബ്സൈറ്റിൽ നിന്നും ഐഡന്‍റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം. കോഴ്സ് പൂർത്തിയാകുന്നതുവരെ ഐഡന്‍റിറ്റി കാർഡ് പ്രിന്‍റേടുത്ത് സൂക്ഷിക്കേണ്ടതാണ്.

സർവകലാശാലാ സെനറ്റ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപ്പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂട്ടിച്ചേർക്കൽ, തിരുത്തൽ എന്നിവയ്ക്കുള്ള അപേക്ഷ 22ന് വൈകുന്നേരം അഞ്ചിന് മുൻപായി രജിസ്ട്രാർ ആൻഡ് റിട്ടേണിംഗ് ഓഫീസർക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്.

ആർട്സ് ഗ്രേസ് മാർക്ക്

കണ്ണൂർ സർവകലാശാല കലോത്സവത്തിലും, സോണൽ/ നാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച 2023 24 അധ്യയന വർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ ഒന്ന്/ രണ്ട്/ മൂന്ന് വർഷ ബിരുദ വിദ്യാർഥികൾ, ഒന്ന്/ രണ്ട് വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ഇന്‍റഗ്രേറ്റഡ് പി ജി വിദ്യാർഥികൾ എന്നിവരിൽ നിന്നും ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ഫൈൻ ആർട്സ് അഡ്വൈസർ/ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പ്രൊഫോർമ, മാർക്ക് ലിസ്റ്റിന്‍റെയും ഹാൾടിക്കറ്റിന്‍റെയും മെറിറ്റ് സർട്ടിഫിക്കറ്റിന്‍റെയും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയോടൊപ്പം സർവകലാശാല താവക്കര ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടറുടെ കാര്യാലയത്തിൽ (അമിനിറ്റി സെന്‍റർ) 31ന് വൈകുന്നേരം അഞ്ചുവരെ നേരിട്ട് സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.