University News
സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്ക്
2023 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ/ പ്രൊ​ഫ​ഷ​ന​ൽ കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു. പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ നി​ശ്ചി​ത പ്രോ​ഫോ​ർ​മ​യി​ൽ ത​യാ​റാ​ക്കി​യ വി​വ​ര​ങ്ങ​ൾ ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ കു​ട്ടി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, സം​സ്ഥാ​ന/ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് പി ​ഒ, മാ​ങ്ങാ​ട്ടു​പ​റ​മ്പ്, ക​ണ്ണൂ​ർ 670567 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

202324 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ ഹി​സ്റ്റ​റി പ്രോ​ഗ്രാ​മി​ന് ഇ​ന്നു മു​ത​ൽ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം.

പ്രാ​യോ​ഗി​ക, പ്രോ​ജ​ക്ട് പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2024, പ്രാ​യോ​ഗി​ക, പ്രോ​ജ​ക്ട്, വൈ​വ പ​രീ​ക്ഷ​ക​ൾ നാ​ല്, അ​ഞ്ച് എ​ന്നീ തീ​യ​തി​ക​ളി​ലും ബി ​എ​സ് സി ​ലൈ​ഫ് സ​യ​ൻ​സ​സ് (സു​വോ​ള​ജി) ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി​ഡി​ഗ്രി​യു​ടെ കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി കോ​ഴ്സി​ന്‍റ് പ്രാ​യോ​ഗി​ക, പ്രോ​ജ​ക്ട് പ​രീ​ക്ഷ​ക​ൾ​മാ​ർ​ച്ച് 18, 19 എ​ന്നീ തീ​യ​തി​ക​ളി​ലും അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഹാ​ൾ ടി​ക്ക​റ്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2023 അ​ധ്യ​യ​ന വ​ർ​ഷം പു​തു​താ​യി ആ​രം​ഭി​ച്ച ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2023 ) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കും .പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ

2014 മു​ത​ൽ 2019 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മേ​ഴ്‌​സി ചാ​ൻ​സ് (ഒ​ക്ടോ​ബ​ർ 2023 )പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ) ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും.

ഹാ​ർ​ഡ് വെ​യ​ർ ടെ​ക്നീ​ഷ്യ​ൻ താ​ത്കാ​ലി​ക നി​യ​മ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ ​ടി ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക് പ​ര​മാ​വ​ധി 89 ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഹാ​ർ​ഡ് വെ​യ​ർ ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ലു​ള്ള ഒ​രു ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. വാ​ക്​ഇ​ൻ ഇ​ന്‍റ​ർ​വ്യു നാ​ലി​ന് രാ​വി​ലെ 11. 30 ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. യോ​ഗ്യ​ത​യും പ്രാ​യ​പ​രി​ധി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ബ​ന്ധ​പ്പെ​ട്ട യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ ഐ​ടി ഡ​യ​റ​ക്ട​റേ​റ്റി​ൽ എ​ത്ത​ണം.