കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ് കോളജുകളുടെ അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് നാളെ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്
കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ കേരളസർവകലാശാല സെനറ്റ് ഹാൾ, പാളയം, തിരുവനന്തപുരത്ത് വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഇതുവരെ അഡ്മിഷൻ നേടാത്തവരെയാണ്പരിഗണിക്കുന്നത്. അതിനു ശേഷമുള്ള വേക്കൻസികളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയുംപരിഗണിക്കും. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. വിവരം സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദ പ്രവേശനം 2023: സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി കോളജുകളിൽ സ്പോട്ട് അലോട്ട്മെന്റ് 30 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/യുഐറ്റി/
ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്
30 ന് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.. നിലവിൽ കേരള
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഇതുവരെ അഡ്മിഷൻ
നേടാത്തവരെയാണ് പരിഗണിക്കുന്നത്. അതിനു ശേഷമുള്ള വേക്കൻസികളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും പരിഗണിക്കും. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ
വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2023: കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നാളെ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/
കെയുസിടിഇ /സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള
സീറ്റുകളിലേക്ക് 2023 സെപ്റ്റംബർ 29 ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഇതുവരെ
അഡ്മിഷൻ നേടാത്തവരെയാണ് പരിഗണിക്കുന്നത്. അതിനു ശേഷമുള്ള വേക്കൻസികളിലേക്ക് ഇതുവരെഅപേക്ഷ നൽകാത്തവരെയും സ്പോട്ടിൽ പരിഗണിക്കുന്നതാണ്. സ്പോട്ട് അലോട്ട്മെന്റിൽപങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസ്സൽ
സർട്ടിഫിക്കറ്റുകളുമായി അതാത് കോളേജുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട്
ചെയ്യണം. വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ
ഒന്നാം വർഷ ബിരുദ പ്രവേശനം 2023: സ്പോർട്ട്സ് ക്വാട്ട സ്പോട്ട് അലോട്ട്മെന്റ് നാളെ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/
സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി. കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സു കളിൽ
ഒഴിവുള്ള സ്പോർട്ട്സ് ക്വാട്ട സീറ്റുകളിലേക്ക് നാളെ കോളേജ് തലത്തിൽ
സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ വെബ് സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2023 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി
(സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ഒക്ടോബർ 7 വരെ
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല ഒക്ടോബർ 25ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ 2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/
സപ്ലിമെന്ററി, അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ മേഴ്സി ചാൻസ്)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ഏപ്രിൽ മാസം നടത്തിയ ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ
എംബിഎ (വിദൂര വിദ്യാഭ്യാസം മേഴ്സി ചാൻസ് 2009 സ്കീം 2010 മുതൽ 2014
അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല ബികോം ആന്വൽ സ്കീം പാർട്ട് മേയ് 2023 (മാർച്ച്/ഏപ്രിൽ 2023 സെഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും 2023 ഒക്ടോബർ 07 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
എംടെക് ( 2008/2013 സ്കീം) ഒക്ടോബർ 2022 മേഴ്സി ചാൻസ്
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ
ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ, സെപ്റ്റംബർ 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിആർ
സിബിസിഎസ്എസ് 2 (യ) ബിഎസ്സി. കംപ്യൂട്ടർ സയൻസ് (320) (റെഗുലർ 2021 അഡ്മിഷൻ,
സപ്ലിമെന്ററി 2020, 2019, 2018 അഡ്മിഷൻ, മേഴ്സിചാൻസ് 2014, 2015, 2016, 2017 അഡ്മിഷൻ)
പരീക്ഷകളുടെ പ്രാക്ടിക്കൽ 2023 ഒക്ടോബർ 11 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
കേരളസർവകലാശാല അഞ്ചാം സെമസ്റ്റർ ബിടെക് ഡിഗ്രി ജനുവരി 2023 (2008 സ്കീം)
പരീക്ഷയുടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ പ്രാക്ടിക്കൽ പരീക്ഷകൾ 2023 ഒക്ടോബർ 11 ന് കോളജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തും.