കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎം ആലപ്പുഴ,
പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐസിഎം പൂജപ്പുര) എംബിഎ(ഫുൾ ടൈം)
കോഴ്സുകളിലേക്കുള്ള 20232024 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ
12, 13, 14 തീയതികളിൽ അതാത് യുഐഎം കേന്ദ്രങ്ങളിൽ 10 മുതൽ നടത്തും.
വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.(www.admissions.keralauniversity.ac.in)
പരീക്ഷാഫലം
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് യുസിഇകെ
2018 സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 18 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ. കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർവിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾexams.keralauniversity.ac.in മുഖേനയും ഓണ്ലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർവിദ്യാർഥികളുടെ അപേക്ഷ ഫീസ് ഓണ്ലൈൻ പോർട്ടൽ മുഖേന മാത്രമേ
സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ പി.എച്ച്ഡി കോഴ്സ് വർക്ക് (ഡിസംബർ 2022
സെഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2023 സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ 11 മുതൽ 13 വരെ അതാത് കോളജിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ 15 വരെ അതാത് കോളജിൽ നടഥ്ഥും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷയുടെ വൈവവോസി 12, 13 തീയതികളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബിഎസ്സി. കംപ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) സെപ്റ്റംബർ 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 14, 15 തീയതികളിൽ അതാത് കോളേജിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാത്തീയതി നീട്ടി
കേരളസർവകലാശാല 11 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷ 18 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഒക്ടോബർ 9 മുതൽ നടത്താനിരിക്കുന്ന ബിഎ/ബികോം/ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 സെപ്റ്റംബർ 26 മുതൽ നടത്തുന്ന
രണ്ടാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബിഎ., ബിഎസ്സി., ബികോം. (സിബിസിഎസ്എസ്)/ ബിഎ, ബിഎസ്സി, ബികോം., ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക് (കരിയർ റിലേറ്റഡ്) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി സെപ്റ്റംബർ 2023 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി പുനർമൂല്യനിർണ്ണയം
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ (ഡിസംബർ 2022 സെഷൻ) പുനർമൂല്യനിർണ്ണയത്തിന് 20 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ പേപ്പറിനു 525 രൂപ നിരക്കിൽ ഫീസ് അടച്ച് സിഎസ്എസ് ഓഫീസിൽ എത്തിക്കേണ്ടതാണ്.
എൻആർഐ സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ (ഇസിഇ, ഐടി &മാു; സി.എസ്.ഇ) ഒഴിവുള്ള എൻആർഐ സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 12. വിശദവിവരങ്ങൾക്ക് ഫോൺ9388011160, 9656468540, 9447125125.