കമ്മ്യൂണിറ്റി ക്വാട്ട സ്പോട്ട് അലോട്ട്മെന്റ് അഞ്ചിന്
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. വിദ്യാർഥികൾ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യതയും ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10നു മുൻപായി കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം എട്ടുമുതൽ 10വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജാരാകാൻ സാധിക്കാത്ത വിദ്യാർഥികൾ സാക്ഷ്യപത്രം നൽകി രക്ഷകർത്താവിനെ അയക്കാം. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങുവാൻ പാടുള്ളൂ. കോളജും കോഴ്സും അലോട്ട് ചെയ്തുകഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് (എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ) അടയ്ക്കണം. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതണം. ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കന്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ നടത്തി വരുന്ന AICTE അംഗീകാരമുള്ള എംടെക് കന്പ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പ്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 2023 സെപ്റ്റംബർ ഏഴിന് രാവിലെ 10.30ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസിലെ കന്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം.
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് 20232025 ബാച്ച് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 2023 സെപ്റ്റംബർ ഏഴിന് 11ന്കേരളസർവകലാശാല കാര്യവട്ടം കാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
അവസാന വർഷ ബിഎച്ച്എംഎസ് (മേഴ്സിചാൻസ് 1982 സ്കീം) പരീക്ഷ 19 ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം/പുനഃപ്രസിദ്ധീകരിച്ച പരീക്ഷാഫലം
ജൂലൈയിൽ നടത്തിയ എംഎ ഹിസ്റ്ററി (20212023) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ) പരീക്ഷാഫലത്തിൽ വന്ന മാറ്റങ്ങൾ ഉൾപ്പെടുത്തി പ്രസ്തുത പരീക്ഷാഫലം പുനഃപ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
2022 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ഏഴുമുതൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ 2021 അഡ്മിഷൻ) വിദ്യാർഥികളുടെ വൈവാവോസി പരീക്ഷ എട്ടിന് നടത്തും.
പരീക്ഷാഫീസ് തീയതി പുനഃക്രമീകരിച്ചു
നാലാം സെമസ്റ്റർ ബിഎഡ് (2021 അഡ്മിഷൻ), സെപ്റ്റംബർ 2023 ഓണ്ലൈൻ പരീക്ഷകളുടെ ഫീസ് അടയ്ക്കുവാനുള്ള അവസാന തീയതി പുനഃക്രമീകരിച്ചിരിക്കുന്നു. പിഴകൂടാതെ അഞ്ച് വരെയും 150 രൂപ പിഴയോടെ ഏഴ് വരെയും 400 രൂപ പിഴയോടെ ഒന്പതുവരെയും ഫീസ് അടയ്ക്കാം.