University News
പ്രാ​യോ​ഗി​ക/​പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്),ഏ​പ്രി​ല്‍ 2023 ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ജൂ​ണ്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലായി തോ‌ട്ട‌ടയിലെ കോളജ് ഫോ​ര്‍ കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗിൽ നടത്തും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​എ​സ് സി ​കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് (റ​ഗു​ല​ര്‍), ന​വം​ബ​ര്‍ 2022 ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മേയ് 31, ജൂ​ണ്‍ രണ്ട്, മൂന്ന് തീയതികളിൽ തോ‌ട്ട‌ടയിലെ കോളജ് ഫോ​ര്‍ കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗിൽ നടത്തും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എംഎ. ഗ​വേ​ണ​ന്‍​സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്സ് (ഏ​പ്രി​ല്‍ 2023)പ്രോ​ഗ്രാ​മി​ന്‍റെ പ്രോജക്ട്​ക്ട്/ വൈ​വ പ​രീ​ക്ഷ ജൂ​ണ്‍ 12, 13 എ​ന്നീ തീ​യ​തി​ക​ളി​ലാ​യും നാ​ലാം​സെ​മ​സ്റ്റ​ർ എടിടിഎം പ്രാ​യോ​ഗി​ക/​പ്രോ​ജ​ക്ട്/ വൈ​വ ജൂ​ണ്‍ 12, 13, 14 എ​ന്നീ തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ വച്ചു ന‌‌ടത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ളജു​മാ​യി ബ​ന്ധ​പ്പെടണം.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ജൂ​ലൈ 12 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെന്‍റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​സി എ (​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍ററി /ഇം​പ്രൂ​വ്മെ​ന്‍റ് ) മേയ് 2023 പ​രീ​ക്ഷ​ക​ൾ​ക്ക് മേയ് 26 മു​ത​ൽ 31 വ​രെ പി​ഴ​യി​ല്ലാ​തെ​യും ജൂ​ൺ രണ്ടു വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാം

02 .08 .2023 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എംസിഎ (​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍ററി, ഇംപ്രൂവ്മെന്‍റ് , ലാറ്ററൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ ) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ൺ രണ്ടു മുതൽ ഏഴു വരെ പി​ഴ​യി​ല്ലാ​തെ​യും ഒൻപത് വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.