University News
സിയറ്റ് പ്രോജക്ടിൽ റിസർച്ച് ഫെലോ
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും സിയറ്റ് ടയേഴ്‌സ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് ജൂൺ മൂന്നുവരെ അപേക്ഷിക്കാം.

റബറുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌പെഷലൈസേഷനോടുകൂടി പോളിമെർ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. എംടെക് അഭികാമ്യം. നാനോമെറ്റീരിയൽസ് അല്ലെങ്കിൽ നാനോകമ്പോസിറ്റ് മേഖലയിൽ പ്രവൃത്തിപരിചയമോ അറിവോ ഉണ്ടായിരിക്കണം. ശമ്പളം 27000 രൂപയും എച്ച്ആർഎയും.

വിശദമായ ബയോ ഡേറ്റയും മാർക്ക് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്.

എൽഎൽബി സ്‌പെഷൽ കോംപ്രിഹെൻസീവ് വൈവാ വോസി

പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എൽഎൽബി(ഓണേഴ്‌സ്) കോഴ്‌സിന്‍റെ എക്‌സ്റ്റേണൽ, പ്രാക്ടിക്കൽ ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും വിജയിച്ച് ഡിസംബർ 2022 പരീക്ഷയുടെ പത്താം സെമസ്റ്റർ കോംപ്രിഹെൻസീവ് വെവ വോസിയിൽ മാത്രം പരാജയപ്പെട്ട 2017 അഡ്മിഷൻ വിദ്യാർഥികൾക്കായി സ്‌പെഷൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ നടത്തും.

എൽഎൽബി കോഴ്‌സിൻറെ പ്രാക്ടിക്കൽ, എക്‌സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ പേപ്പറുകളും വിജയിച്ചവർക്ക് പരീക്ഷയിൽ പങ്കെടുക്കാം.

വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ഓൺലൈനിൽ 7500 രൂപ ഫീസ് അടച്ച രസീതും സഹിതം 26 വരെ സമർപ്പിക്കാം.

എംബിഎ; സ്‌പെഷൽ റീവാല്യുവേഷൻ

എംബിഎ 20192021 ബാച്ചിൽ ഒന്നും രണ്ടും സെമസ്റ്ററുകളിലെ എല്ലാ കോഴ്‌സുകളും സപ്ലിമെൻററി പരീക്ഷയിൽ വിജയിച്ച് സെമസ്റ്റർ വിജയിക്കുവാൻ വേണ്ട മിനിമം എസ്ജിപി എ(SGPA 5) നേടാൻ കഴിയാതിരുന്നവർക്ക് നിശ്ചിത ഫീസടച്ച് ഒന്നും രണ്ടും സെമസ്റ്റർ(നംബർ 2019, ജനുവരി 2021) റെഗുലർ പരീക്ഷകളുടെ സ്‌പെഷൽ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാം.

ഒരു പേപ്പറിന് 830 രൂപ നിരക്കിൽ ഫീസ് അടച്ച ഇരസീതും മാർക്ക് ഷീറ്റ് അല്ലെങ്കിൽ ഹാൾ ടിക്കറ്റിൻറെ പകർപ്പം ജൂൺ മൂന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജൂൺ 12 ന് ആരംഭിക്ുന്ന മൂന്നാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ഡോക്യുമെൻറേഷൻ (2021 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സെക്കൻറ മേഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ (2011 മുതൽ 2015 വരെ അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്, 2009,2010 അഡമിഷനുകൾ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം. ജൂൺ രണ്ടിനു ഫൈനോടു കൂടിയും ജൂൺ മൂന്നിന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ഏപ്രിലിൽ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ ബിഎഫ്ടി, ബിഎസ് സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ മോഡൽ മൂന്ന് (സ്‌പെഷൽ സപ്ലിമെൻററി 2020 അഡ്മിഷൻ പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ളത് ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 മുതൽ ആരംഭിക്കും.

വൈവ വോസി

മൂന്നാം സെമസ്റ്റർ എംഎസ് സി ഡാറ്റ അനലിറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി ഫെബ്രുവരി 2023) പരീക്ഷയുടെ ഇൻറേൺഷിപ്പ് വൈവ വോസി പരീക്ഷ 25, 26 തീയതികളിൽ അതത് കോളജുകളിൽ നടത്തും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി (ഓണേഴ്‌സ് 2020 അഡ്മിഷൻ റഗുലർ ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ മൂന്നു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി (പിജിസിഎസ്എസ് റഗുലർ, ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ മൂന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ഫുഡ് ആൻറ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (പിജിസിഎസ്എസ് റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ മൂന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 സെപ്റ്റംബറിൽ നടന്ന ബിടെക് ഒന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ(2010 വരെയുള്ള അഡ്മിഷനകൾ സപ്ലിമെൻററി,മേഴ്‌സി ചാൻസ് സെപ്റ്റംബർ 2020) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ ഏഴു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

മൂന്നാം വർഷ ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി(2008 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻറി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജുൺ മൂന്ന് വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ മൂന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.