2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ.മാസ് കമ്യൂണിക്കേഷൻ ആന്‍ഡ് ജേർണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മേയ് 27. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷകൾ 27 ന് മുൻപ് www.slcm.keralauniversity.ac.in
നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് & മലയാളം ലിറ്ററേച്ചർ ന്യൂജനറേഷൻ ഡബിൾ മെയിൻ, നവംബർ 2022 (2020 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി), ജൂലൈ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒാഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോസയൻസ്, എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പെയ്സ് ഫിസിക്സ്, എംഎഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രഫി) (ന്യൂജനറേഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി28. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 28 ന് മുൻപ് www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രിലിൽ നടത്തിയ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രീവിയസ് & ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രിലിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് (പ്രീവിയസ്) ആന്വൽ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷാത്തീയതി
22, 23 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ഡബിൾ മെയിൻ ഡിഗ്രി പ്രോഗ്രാം ബികോം അക്കൗണ്ട്സ് & ഡാറ്റാ സയൻസ് പ്രാക്ടിക്കൽ പരീക്ഷ 2023 മെയ് 29, 30 തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
22, 23 തീയതികളിൽ നെടുമങ്ങാട് ഗവ. കോളജിൽ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് & കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ഏപ്രിൽ 2022 കോഴ്സിന്റെ ഫിസ്ക്സ് പ്രാക്ടിക്കൽ പരീക്ഷ 24, 25 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ടൈംടേബിൾ
മെയിൽ നടത്തുന്ന ബി.ടെക് 2008 സ്കീം ആറാം സെമസ്റ്റർ റെഗുലർ കോഴ്സ് കോഡിൽ വരുന്ന പാർട്ട് ടൈം ബിടെക് റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ ആറാം സെമസ്റ്റർ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ടൈംടേബിൾ പ്രകാരം 18 ന് നടത്തേണ്ടിയിരുന്ന VLSI Design (TA) എന്ന വിഷയത്തിന്റെ പരീക്ഷ 2023 ജൂണ്‍ 6 ന് നടത്തുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
സൂക്ഷ്മപരിശോധന
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ്/യുസിഇകെ വിദ്യാർത്ഥികളും) (2013 സ്കീം), ജൂലൈ 2022, ആറാം സെമസ്റ്റർ ബിടെക്. ഡിഗ്രി (2018 സ്കീം) യുസിഇകെ., ജൂണ്‍ 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇജെ (ഏഴ്) 2023 മെയ് 23 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി, ഡിസംബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2023 മെയ് 20, 22, 23 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ. ത (പത്ത്) എത്തിച്ചേരേണ്ടതാണ്.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ റെഗുലർ ബിടെക് കോഴ്സ് കോഡിൽ വരുന്ന പാർട്ട്ടൈം ബി.ടെക്. റീസ്ട്രക്ച്ചേർഡ് (2013 സ്കീം), മെയ് 2023 കോഴ്സിന്റെ പരീക്ഷാരജിസ്ട്രേഷൻ 2023 മെയ് 20 ന് ആരംഭിക്കുന്നു. പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ ജൂണ്‍ രണ്ടു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
.