University News
എംജി ക്യാറ്റ്; ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
എംജി സര്‍വകലാശാലയിലെ പഠനവകുപ്പുകളിലെയും, ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രമുകളിലേക്കുള്ള (എംഎ ലൈഫ് ലോംഗ് ലേണിംഗ് പ്രോഗ്രാം ഒഴികെ) പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് 20, 21 തീയതികളില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കേണ്ടതാണ്.
0481 2733595, ഇമെയില്‍: രമ@ോഴൗ.മര.ശി

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിവോക് ബ്രോഡ് കാസ്റ്റിംഗ് ആന്റ് ജേണലിസം (ന്യു സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും റീഅപ്പിയറന്‍സും, 2019, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ എംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി ഏപ്രില്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ അതത് കോളജുകളില്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാ ഫലം

2023 മാര്‍ച്ചില്‍ നടന്ന ആറാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2019 അഡ്മിഷന്‍ റെഗുലര്‍, 2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013, 2014 അഡമിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം പിജിസിഎസ്എസ് (2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

2022 നവംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമ പരിശോധനയക്കും 26 വരെ അപേക്ഷിക്കാം.