University News
ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കോ​ഴി​ക്കോ​ട്, മാ​ന​ന്ത​വാ​ടി, മാ​ങ്ങാ​ട്ടു​പ​റ​മ്പ്, നീ​ലേ​ശ്വ​രം, പാ​ല​യാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. അ​ഡ്മി​റ്റ് കാ​ര്‍​ഡു​ക​ള്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ല്‍ പേ​ജി​ല്‍നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ്മി​ഷ​ന്‍ പോ​ര്‍​ട്ട​ലാ​യ www. admission.kannuruniversity.ac.in സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ൺ: 9961936451.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് കാ​മ്പ​സി​ലെ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​സി. പ്ര​ഫ​സ​റു​ടെ ഒ​ഴി​വി​ലേ​ക്ക് മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള കൂ​ടി​ക്കാ​ഴ്ച 27 ന് ​രാ​വി​ലെ 11ന് ​കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ ചാ​ല റോ​ഡി​ലു​ള്ള കാ​മ്പ​സി​ൽ ന​ട​ക്കും.

യോ​ഗ്യ​തസോ​ഷ്യ​ൽ സ​യ​ൻ​സ് : എം​എ സോ​ഷ്യ​ൽ സ​യ​ൻ​സ്, എം​എ​ഡ്, നെ​റ്റ് /പി​എ​ച്ച്ഡി. ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ: ബി​പി​എ​ഡ്, എം​പി​എ​ഡ്, നെ​റ്റ് /പി​എ​ച്ച്ഡി. മേ​ൽ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന്ത​ര ബി​രു​ദ​വും എം​എ​ഡ് യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ൺ: 6238197279.