വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ് (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബിടെക്, ഡിസംബർ 2021 (2008 & 2013 സ്കീം) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ 30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ചും മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ ജൂലൈ അഞ്ചിന് കൊല്ലം വടക്കേവിള യൂനസ് കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ചും നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം (മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് ജൂലൈ 18 വരെയും 150 രൂപ പിഴയോടെ ജൂലൈ 21 വരെയും 400 രൂപ പിഴയോടെ ജൂലൈ 23 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2021 ഓഗസ്റ്റ്, 2022 ഏപ്രിലിൽ നടത്തിയ ഒന്ന് & ആറ് സെമസ്റ്റർ ബിഎസ്സി സിബിസിഎസ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 29 മുതൽ ജൂലൈ എട്ടുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബിഎസ്സി റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ.(രണ്ട്) ഹാജരാകണം.
2021 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 29, 30, ജൂലൈ ഒന്ന് തീയതികളിൽ ഇ.ജെ.പത്ത് സെക്ഷനിൽ എത്തിച്ചേരണം.
2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ (സിബിസിഎസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ജൂലൈ ഏഴു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബിഎ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.അഞ്ച് )ഹാജരാകണം.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ അപേക്ഷ ക്ഷണിക്കുന്നു
ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന “അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ” (APGDEC) പാർട്ട്ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം, ഫീസ്: 8175+പരീക്ഷാഫീസ്, കാലയളവ്: ഒരു വർഷം (തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 5.30 മുതൽ 7.30 വരെ). താത്പര്യമുള്ള വിദ്യാർഥികൾക്ക് സർവകലാശാല കാഷ് കൗണ്ടറിലോ ഓണ്ലൈനായോ മുപ്പത് രൂപ ഒടുക്കിയ ചെലാൻ ഇംഗ്ലീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാം. അപേക്ഷകൾ ജൂലൈ 11 വരെ ഇംഗ്ലീഷ് പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.