എംബിഎ (ജനറൽ), എംബിഎ (ടൂറിസം) - ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ
Wednesday, June 22, 2022 9:33 PM IST
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്കീമിൽ എംബിഎ (ജനറൽ), എംബിഎ (ടൂറിസം) കോഴ്സുകളിലേക്ക് 2022 23 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി 20 വരെ നീട്ടി. അന്നേ ദിവസം വരെ അപേക്ഷ സമർപ്പിച്ച യോഗ്യരായ എല്ലാ പ്രവേശനാർഥികളും ജൂലൈ 27, 28 എന്നീ തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്ക് ഹാജരാകണം. പുതുക്കിയ വിജ്ഞാപനത്തിന് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ (www.admission.keralauniversity.ac.in) സന്ദർശിക്കുക.
പ്രാക്ടിക്കൽ/വൈവ
ജനുവരിയിൽ നടത്തിയ നാല്, മൂന്ന്, രണ്ട് വർഷ ബിഫാം (അഡീഷണൽ ചാൻസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും യഥാക്രമം ജൂലൈ 1, 4, 6 എന്നീ തീയതികൾ മുതൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് ആരംഭിക്കും. വിശവിവരങ്ങൾ വെബ്സൈറ്റിൽ.