2021 ഓഗസ്റ്റിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർസയൻസ് (എസ്ഡിഇ 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ഓഗസ്റ്റിൽ നടത്തിയ ബിഎ ആന്വൽ സ്കീം ഏപ്രിൽ 2021 സെഷൻ പാർട്ട് മൂന്ന് മെയിൻ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്ലൈനായി 17 വരെയും ഓഫ്ലൈനായി 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
13ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം പ്രാക്ടിക്കൽ (എഫ്ഡിപി) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സ. ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ 20 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെലവപ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18, 19, 20 തീയതികളിൽ അതാതു കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ 20 വരെയും എംഎസ്സി കന്പ്യൂട്ടർസയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 24, 27 തീയതികളിൽ അതാതു കോളജുകളിലും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.