University News
പരീക്ഷകൾ മാറ്റി
കോട്ടയം: എംജി യൂണിവേഴ്സിറ്റി നാളെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

ഭിന്നശേഷി ക്വാട്ട: അപേക്ഷ 28 വരെ

ബിഎഡ് പ്രോഗ്രാമുകളിൽ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ക്വാട്ടയിലേക്ക് സെപ്തംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. പ്രവേശനം 29, ഒക്ടോബർ മൂന്ന് തീയതികളിൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷഫലം

2021 ജൂലൈയിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് (201921 ബാച്ച് റീഅപ്പിയറൻസ്) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഒക്ടോബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 201921 ബാച്ച് രണ്ടാം സെമസ്റ്റർ എംഎസ്‌സി സൈക്കോളജി (റഗുലർ, സപ്ലിമെന്‍ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (റഗുലർ, റീഅപ്പിയറൻസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2015, 2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എംബിഎ (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

സ്പെഷൽ പരീക്ഷ

ആറാം സെമസ്റ്റർ ബിഎ, ബികോം (ഏപ്രിൽ 2021പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നവരും കോവിഡ് നിയന്ത്രണങ്ങൾമൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവരുമായ വിദ്യാർഥികൾക്കായി നടത്തുന്ന സെപ്ഷൽ പരീക്ഷ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

2021 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബിഎ, ബിഎസ്‌സി, ബികോം (സിബിസിഎസ്) പരീക്ഷകൾക്ക് അപേക്ഷിച്ചിരുന്നവരും കോവിഡ് നിയന്ത്രണങ്ങൾമൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവരുമായ വിദ്യാർഥികൾക്കായുള്ള സ്പെഷൽ പരീക്ഷ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.



പരീക്ഷ തീയതി
ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്‌സി നഴ്സിംഗ് (2016 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, ഒക്ടോബർ 22, ഒക്ടോബർ 11 തീയതികളിൽ ആരംഭിക്കും. 30 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ ഒന്നിനും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ നാലുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.



വാക്ക് ഇൻ ഇന്‍റർവ്യൂ
ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് 202122 വർഷത്തിൽ ആരംഭിക്കുന്ന ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഹിയറിംഗ് ഇംപയർമെന്‍റ്), ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഓട്ടിസം സ്പെക്്ട്രം ഡിസോർഡർ) പ്രോഗ്രാമുകളിൽ ഡിസെബിലിറ്റി ഭാഗം അധ്യാപകൻ, അധ്യാപികയുടെ ഓരോ താത്കാലിക ഒഴിവുകളുണ്ട്. ഇതിലേക്കുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഒക്ടോബർ നാലിന് നടക്കും. ആർസിഐ, യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർ ബയോഡാറ്റ ശൗരറൊഴൗ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ 30നകം അയച്ച് അപേക്ഷിക്കണം.



ബിരുദ പ്രവേശനം: സംവരണ ക്വാട്ട രജിസ്ട്രേഷൻ 29 വരെ
എയ്ഡഡ്, സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിന് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്ടുമെന്‍റിന് ഇതുവരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനുശേഷം റിജക്്ട ആയവർക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാൻ സാധിക്കാത്തവർക്കും 29നു വൈകുന്നേരം നാലുവരെ അപേക്ഷിക്കാൻ അവസരം. ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെന്‍റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ് വേഡും ഉപയോഗിച്ച് രമു.ാഴൗ.മര.ശി എന്ന വെബ്സൈറ്റിലൂടെ പുതുതായി ഓപ്ഷനുകൾ നൽകാം. പ്രത്യേക അലോട്ടുമെന്‍റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം.
മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട എന്നീ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവിൽ അപേക്ഷിച്ചിട്ടുള്ള പട്ടികജാതിപട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ പ്രസ്തുത വിഭാഗക്കാർക്ക് പ്രത്യേകമായി നൽകിയിട്ടുള്ള ലിങ്കിൽ ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്തശേഷം അപേക്ഷകന് താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ തിരുത്താം. പുതുതായി ഓപ്ഷനുകൾ നൽകുകയും ചെയ്യാം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്‍റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളുടെ വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിനകംപ്രവേശന നടപടികൾ പൂർത്തിയാക്കി കോളജുകളിൽ ചേർന്നവർ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക അലോട്ടുമെന്‍റിന് അപേക്ഷിക്കുകയും അലോട്ടുമെന്‍റ് ലഭിക്കുകയും ചെയ്താൽ അത്തരക്കാരുടെ മുൻ പ്രവേശനം റദ്ദാക്കപ്പെടുമെന്നതിനാൽ പുതുതായി ലഭിക്കുന്ന അലോട്മെന്‍റിനനുസരിച്ച് നിർബന്ധമായും പ്രവേശനം എടുക്കേണ്ടിവരും. അതിനാൽ സ്ഥിരപ്രവേശം എടുത്തവർ ശ്രദ്ധിച്ചുമാത്രം ഒന്നാം പ്രത്യേക അലോട്മെന്‍റിൽ ഓപ്ഷനുകൾ നൽകേണ്ടതാണ്. ഒരു തവണ ക്യാപിലൂടെ അപേക്ഷഫീസ് അടച്ച പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അവർക്കുള്ള ഒന്നാം പ്രത്യേക അലോട്ടുമെന്‍റിൽ പങ്കെടുക്കാം.
സ്കൗട്സ് ആന്‍റ് ഗൈഡ്സ്, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്സ് വിഭാഗങ്ങൾക്ക് ബിരുദ ഏകജാലക പ്രവേശനത്തിനായി ബോണസ് മാർക്ക് അനുവദിച്ചിട്ടുള്ളത് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കുള്ള ഒന്നാം പ്രത്യേക അലോട്ടുമെന്‍റ് മുതൽ പ്രാബല്യത്തിൽ വരുന്നതായതിനാൽ പ്രസ്തുത വിഭാഗത്തിൽ നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് ഒന്നാം പ്രത്യേക അലോട്ടുമെന്‍റ് മുതലുള്ള അലോട്ടുമെന്‍റുകളിൽ ഈ വിവരം ഓണ്‍ലൈൻ ആപ്ലിക്കേഷനിൽ നൽകുന്നതിന് സൗകര്യമുണ്ടായിരിക്കും. എന്നാൽ പ്രസ്തുത ബോണസ് മാർക്കിന് ഒന്നുമുതൽ നാലുവരെയുള്ള അലോട്മെന്‍റുകളിൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല.