University News
ഹാൾ ടിക്കറ്റ് കൈപ്പറ്റണം
മൂന്ന്, നാല് സെമസ്റ്റർ ബിഎ, ബികോം സിബിസിഎസ്എസ് 2017 മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്, പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് 24 മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

പിഎസ്‌സി പരീക്ഷാ പരിശീലനം

പിഎസ്‌സി നടത്തുന്ന 10ാം തരം മെയിൻ പരീക്ഷ എഴുതുന്നവർക്കായി സർവകലാശാല എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആന്‍റ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പിഎസ്‌സി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരീക്ഷ വിജയിച്ചവരാകണം അപേക്ഷകർ. താത്പര്യമുള്ളവർ 25 ന് വൈകുന്നേരം അഞ്ചിന് മുന്പായി 04812731025 എന്ന ഫോണ്‍ നന്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പ്രവേശനം.

ജൻഡർ ജസ്റ്റിസ് ഫോറം രൂപീകരിക്കണം

ലിംഗ സമത്വം, ലിംഗനീതി, എന്നിവയെക്കുറിച്ചും ലൈംഗീക അതിക്രമങ്ങൾ, സ്ത്രീവിരുദ്ധ ദുരാചാരങ്ങൾ എന്നിവക്കെതിരായുമുള്ള അവബോധം വളർത്തി എടുക്കുന്നതിന് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ജസ്റ്റിസ് ഫോറം രൂപീകരിക്കണം. പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ തലത്തിലുള്ള ഒരു വനിതയുടെ അധ്യക്ഷതയിലുള്ള ഫോറത്തിൽ രണ്ടു വനിതാ അനധ്യാപക ജീവനക്കാരും രണ്ടു വനിതാ വിദ്യാർഥി പ്രതിനിധികളും ഉണ്ടായിരിക്കണം. ട്രാൻസ്ജൻഡർ വിദ്യാർഥികളുണ്ടെങ്കിൽ അവർക്കും ഫോറത്തിൽ പ്രാതിനിധ്യം നൽകണം.


ടെക്നിക്കൽ അസിസ്റ്റന്‍റ് കരാർ നിയമനം

സ്കൂൾ ഓഫ് കന്പ്യൂട്ടർ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്‍റ് തസ്തികയിൽ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കംന്പ്യൂട്ടർ ആപ്ലിക്കേഷൻസ് /കന്പ്യൂട്ടർ സയൻസ്/ഐ.ടി. അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2021, ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്‌സിളവ് അനുവദിക്കും. സഞ്ചിത നിരക്കിൽ പ്രതിമാസം 15000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബർ ഒന്നിനു വൈകുന്നേരം 5ന് മുന്പ് മറമ5 @ ാഴൗ.മര.ശി എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, സംവരണാനൂല്യങ്ങൾക്കുള്ള അർഹത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപിക്കണം. കൂടുതൽ വിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ ലഭിക്കും.

കരാർ നിയമനം

സോഫിസ്റ്റിക്കേറ്റഡ് അനലറ്റിക്കൽ ഇൻസ്ട്രമെൻറ് ഫെസിലിറ്റി സംവിധാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്‍റ് തസ്തികയിൽ ഈഴവ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കെമിസ്ട്രയിൽ ഫസ്റ്റ് ക്ലാസ്‌സ് ബിരുദാനന്തര ബിരുദവും കോണ്‍ഫോക്കൽ രാമൻ മൈക്രോസ്കോപ്പ് ആന്‍റ് എഎഫ്എം കൈകാര്യം ചെയ്യുന്നതിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഭാഗത്തിൽ നിന്നുള്ള യോഗ്യരായ അപേക്ഷകരുടെ അഭാവത്തിൽ പൊതുവിഭാഗം അപേക്ഷകരേയും പരിഗണിക്കും. പ്രായം 2021, ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. സഞ്ചിത നിരക്കിൽ പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 30 ന് വൈകുന്നേരം അഞ്ചിന് മുന്പ് മറമ5 @ ാഴൗ.മര.ശി എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, സംവരണാനൂല്യങ്ങൾക്കുള്ള അർഹത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപിക്കണം. കൂടുതൽ വിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭിക്കും..

റിസർച്ചർ ഡവലപ്പ്മെന്‍റ് പ്രോഗ്രാം

സർവകലാശാല ലൈബ്രറി 27 മുതൽ അഞ്ചു ദിവസത്തെ ഓണ്‍ലൈൻ റിസെർച്ചർ ഡവലപ്പ്മെന്‍റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഗവേഷണം സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിക്കുന്നതിനു സഹായകരമായ വിവിധ സോഫ്റ്റ് വെയറുകൾ, ഗവേഷണ പ്രബന്ധത്തിന്‍റെ മൗലികത പരിശോധിക്കുന്ന സോഫ്റ്റ് വെയർ, ഇന്‍റർനെറ്റിൽ നിന്നുള്ള വിവരശേഖരണം എന്നീ വിഷയങ്ങൾ സംബന്ധിച്ചാണ് പരിശീലനം. സർവകലാശാല പഠന വകുപ്പുകൾ, കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ.

നാമനിർദ്ദേശ പത്രിക

സ്റ്റുഡന്‍റ്സ് കൗണ്‍സിൽ, സെനറ്റിലെ വിദ്യാർഥി പ്രതിനിധികളുടെ മണ്ഡലം എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ലഭിച്ച സാധുവായ നാമനിർദ്ദേശ പത്രികകളുടെ വിജ്ഞാപനമായി. വിജ്ഞാപനം സർവകലാശാല ഓഫീസിലും വെബ്സൈറ്റിലും പരിശോധിക്കാം. പത്രിക കൾ 27 ന് രാവിലെ 11 വരെ പിൻവലിക്കാം.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

സർവകലാശാലയിലെ പഠന വകുപ്പുകളിലേയും സർവകലാശാല അംഗീകൃത ഗേവഷണ കേന്ദ്രങ്ങളിലേയും മുഴുവൻ സമയ പിഎച്ച്ഡി ഗേവഷകരിൽനിന്ന് 2021 2022 വർഷത്തേക്കുള്ള സർവകലാശാല ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 100 പേർക്കാണ്
ഫെലോഷിപ് ലഭിക്കുക. അപേക്ഷകരുടെ പ്രായം ഗവേഷണത്തിന് ചേരുന്ന തീയതിയിൽ 35 വയസ് കവിയരുത്. പ്രതിമാസം 12,000/ രൂപയാണ് ഫെലോഷിപ്പ്. മൂന്നു വർഷമാണ് കാലാവധി. അപേക്ഷാ ഫോറവും വിശദ വിവരവും ംംം.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ ലഭിക്കും. ഗവേഷണ കേന്ദ്രം മേധാവി, ഗൈഡ് എന്നിവരുടെ ശുപാർശകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്ടോബർ 20 നകം സമർപ്പിക്കണം.