University News
ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം: ഇ​​ന്നു വ​​രെ ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ബി​​രു​​ദ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് നേ​​ര​​ത്തെ ന​​ൽ​​കി​​യ ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു രാ​​വി​​ലെ 11 മു​​ത​​ൽ നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ പു​​ന​​ക്ര​​മീ​​ക​​രി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് അ​​പേ​​ക്ഷ​​യു​​ടെ ന​​ന്പ​​ർ, പാ​​സ് വേ​​ഡ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ളി​​ൽ പു​​ന​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്താം. പു​​തു​​താ​​യി കോ​​ള​​ജു​​ക​​ളോ പ്രോ​​ഗ്രാ​​മു​​ക​​ളോ കൂ​​ടു​​ത​​ലാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് വ​​ഴി പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​ല​​വി​​ൽ ല​​ഭി​​ച്ച അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ ഡി​​ലീ​​റ്റ് ചെ​​യ്യ​​ണം. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹ​​യ​​ർ ഓ​​പ്ഷ​​ൻ ഡി​​ലീ​​റ്റ് ചെ​​യ്യാ​​തി​​രി​​ക്കു​​ക​​യും ത·ൂ​​ലം പ്രോ​​ഗ്രാ​​മി​​ലേ​​ക്ക്, കോ​​ള​​ജി​​ലേ​​ക്ക് ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ക​​യും ചെ​​യ്താ​​ൽ പു​​തു​​താ​​യി അ​​ലോ​​ട്ട്്മെ​​ന്‍റ് ല​​ഭി​​ച്ച പ്രോ​​ഗ്രാ​​മി​​ലേ​​ക്ക്, കോ​​ള​​ജി​​ലേ​​ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യും പ്ര​​വേ​​ശ​​നം നേ​​ട​​ണം. ആ​​ദ്യ അ​​ലോ​​ട്ട്്മെ​​ന്‍റ് റ​​ദ്ദാ​​ക്ക​​പ്പെ​​ടും. ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ സ്ഥി​​ര​​പ്ര​​വേ​​ശം നേ​​ടി​​യ​​വ​​ർ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ റ​​ദ്ദാ​​ക്കേ​​ണ്ട​​തി​​ല്ല.