ഏപ്രിൽ 19 ന് നടത്താനിരുന്നതും കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ നാലാം വർഷ ബിഎഫ്എ. (പെയിന്റിംഗ്, സ്കൾപ്പ്ച്ചർ ആന്‍ഡ് അപ്ലൈഡ് ആർട്ട്) പരീക്ഷകൾ 28 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ഏപ്രിൽ 27 മുതൽ നടത്താനിരുന്നതും കോവിഡ് പശ്ചാത്തലത്തിൽ 25 ലേക്ക് മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എംഎഡ്. (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 29 മുതൽ ആരംഭിക്കും.
മേയ് 17 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എംഎഡ്. (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 30 മുതൽ നടത്തും.
29 ന് ആരംഭിക്കുന്ന അവസാനവർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/ട്രാവൽ ആന്‍ഡ് ടൂറിസം/ഈവനിംഗ്) റെഗുലർ 2018 സ്കീം പരീക്ഷയുടെ മാറ്റിവച്ച ഇന്റേണ്‍ഷിപ്പ് ആന്‍ഡ് വൈവാ വോസി പരീക്ഷ 28 ന് പുനഃരാരംഭിക്കും. വിദ്യാർഥികൾക്ക് ഓണ്‍ലൈനായും പരീക്ഷയിൽ ഹാജരാകാം.
പ്രാക്ടിക്കൽ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർഥികളുടെ ഏഴാം സെമസ്റ്റർ റെഗുലർ ബിടെക്. ഡിഗ്രി പരീക്ഷ മാർച്ച് 2021 ന്റെ ഭാഗമായുളള പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന് ജൂലൈ അഞ്ചു മുതൽ ഏഴു വരെയും, കന്പ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനിയറിംഗ് വിഭാഗത്തിന് 29 മുതൽ 30 വരെയും ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിന് ജൂലൈ അഞ്ചു മുതൽ ആറു വരെയും നടത്തും.