പുതുക്കിയ പരീക്ഷാത്തീയതി
22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി ഓണ്‍ലൈൻ പരീക്ഷ (2019 സ്കീം റെഗുലർ, 2015 സ്കീം സപ്ലിമെന്ററി) പരീക്ഷ 24, 25 തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർഥികളുടെ എട്ടാം സെമസ്റ്റർ റെഗുലർ, ആറാം സെമസ്റ്റർ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബിടെക് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ അപേക്ഷാ തീയതി നീട്ടി
ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന “അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ” എന്ന പാർട്ട് ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 25 വരെ നീട്ടി.