പരീക്ഷ കേന്ദ്രത്തിൽ മാറ്റം
ജൂണിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം ഡിഗ്രി പരീക്ഷകൾക്ക് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് കുളത്തൂർ നെയ്യാറ്റിൻകര കോവിഡ് 19 ഡിസിസി ആയി മാറ്റിയതിനാൽ ഇവിടെ നടത്താനിരുന്ന പരീക്ഷകൾ കുളത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും
പരീക്ഷ കേന്ദ്രത്തിനു ഓൺലൈനായി അപേക്ഷിക്കാം
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി പരീക്ഷകൾക്ക് സബ്സെന്റനു വേണ്ടി അവരവരുടെ പ്രൊഫൈൽ വഴി 13 വൈകുന്നേരം 5 അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസി.എസ്.എസ്. സ്ട്രീം), നാലാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിര്‍ണയത്തിനും യഥാക്രമം 23, 25 വരെ അപേക്ഷിക്കാം.