കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 20, 21 തീയതികളിൽ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ കണ്ണൂർ എസ്എൻ കോളജ്, കാഞ്ഞങ്ങാട് എൻഎഎസ് കോളജ് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
സർവകലാശാല പഠനവകുപ്പുകളിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന താഴെപ്പറയുന്ന പരീക്ഷകൾ 23ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. 1. മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (സിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി )നവംബർ 2020 പരീക്ഷ. 2. മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് ഡിഗ്രി (സിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി )നവംബർ 2020 പരീക്ഷ. 3. എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി ഡിഗ്രി (റഗുലർ/സപ്ലിമെന്ററിഎല്ലാ അഡ്മിഷനുകളും )മേയ് 2020 പരീക്ഷ.
പരീക്ഷ മാറ്റിവച്ചു
ഇന്നു നടക്കേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫോറസ്ട്രി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി 5B 09 FORഫോറസ്റ്റ് മെൻസുറേഷൻ, ഫോറസ്റ്റ് സർവേ ആൻഡ് റിമോട്ട് സെൻസിംഗ് )പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.