വര്‍ച്വല്‍ നാഷണല്‍ വര്‍ക്ക്ഷോപ്പ് ഓണ്‍ ടോപ്പോളജി തുടങ്ങി
ഗണിതശാസ്ത്ര പഠന വകുപ്പും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടു നില്ക്കുന്ന വര്‍ച്വല്‍ നാഷണല്‍ വര്‍ക്ക്ഷോപ്പ് ഓണ്‍ ടോപ്പോളജി തുടങ്ങി. പഠനവകുപ്പില്‍ നിന്ന് വിരമിച്ച പ്രൊഫ. പി.ടി.രാമചന്ദ്രനോടുള്ള ആദരസൂചകമായാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഐക്യുഎസി, ഡിഒആര് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം
ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, ഗവേഷണ ഡയറക്ടറേറ്റ് എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഹ്യൂമാനിറ്റീസ് ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വൈകുന്നേരം നാലിന് ഓണ്‍ലൈനായി നിര്‍വഹിക്കും.
കേരളാ ഗവണ്മെന്റിന്റെ നൂറു ദിനം നൂറു പ്രോഗ്രാമുകള്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടനം നടക്കുന്നത്. സര്‍വകലാശാലയുടെ ടാഗോര്‍ നികേതനിലാണ് പരിപാടി നടക്കുക.
അഫ്സല് ഉലമ പ്രിലിമിനറി അപേക്ഷ
അഫ്സല് ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍ (2019 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2016 സിലബസ്, 2016, 2017, 2018 പ്രവേശനം) മാര്‍ച്ച് 2021 പരീക്ഷയ്ക്ക് 22 വരെ ഫീസടച്ച് (ഫൈനോട് കൂടി 25 വരെ) 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എല്‍ എല്‍എം ഓണ്‍ലൈന്‍ വൈവ
നാലാം സെമസ്റ്റര്‍ എല്‍എല്‍എം. 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവാവോസി 25ന് രാവിലെ ഒന്‍പതിന് കോഴിക്കോട് ഗവ. ലോകോളജ്, 26ന് തൃശൂര്‍ ഗവ. ലോ കോളജ് എന്നിവര്‍ക്കായി നടക്കും.
ബിവോക് പ്രാക്ടിക്കല്‍
ഒന്നും രണ്ടും സെമസ്റ്റര്‍ ബിവോക് ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (നവംബര്‍ 2019, ഏപ്രില്‍ 2019/2020) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് തുടങ്ങും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
മ്യൂറല്‍, ഗ്ലാസ് പെയിന്റിംഗ് പരിശീലനം
ലൈഫ്ലോംഗ് ലേണിംഗ് പഠനവകുപ്പിന്റെ കീഴില്‍ മാര്‍ച്ച് ആദ്യവാരം തുടങ്ങുന്ന മ്യൂറല്‍, ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഠന വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. പ്രായം ബാധകമല്ല.
യുജി, പിജി. പ്രൈവറ്റ് രജിസ്ട്രേഷന്
202021 വര്‍ഷത്തേക്കുള്ള ബിരുദബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് വീണ്ടും അവസരം. 28 വരെ 500 രൂപ ഫൈനോടു കൂടി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്ട്രേഷന്, എസ്ഡിഇ. ബ്ലോക്ക്, കാലിക്കട്ട് യൂണിവേഴ്സിറ്റി 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് ഏഴിനകം സമര്‍പ്പിക്കണം.
ബിഎ മള്‍ട്ടിമീഡിയ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിഎ. മള്‍ട്ടി മീഡിയ സിയുസിബിസിഎസ്എസ്യുജി. റഗുലര്‍ പരീക്ഷക്കുള്ള നവംബര്‍ 2019 (2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന് ) അപേക്ഷകള്‍ ഫൈനില്ലാതെ 25 വരേയും ഫൈനോടെ 27 വരേയും ഫീസടച്ച് മാര്‍ച്ച് ഒന്നുവരെ സമര്‍പ്പിക്കാം. അഞ്ചാം സെമസ്റ്റര്‍ ബിഎ. മള്‍ട്ടി മീഡിയ സിയുസിബിസിഎസ്എസ്.യു.ജി. റഗുലര്‍ പരീക്ഷ, നവംബര്‍ 2019 (2017 പ്രവേശനം, പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷകള്‍ 15ന് തുടങ്ങും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി ഏപ്രില്‍ 2017 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാല്വേഷന് അപേക്ഷകള്‍ 25നകം ലഭിക്കണം.