മെക്കാനിക്കല്‍ എൻജിനിയറിംഗ് ലക്ചറര്‍ - വാക്ക് ഇന്‍ ഇന്റര്‍വ്യൂ
എൻജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ പോസ്റ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
എംകോം വൈവാവോസി
എസ്ഡിഇ ഫൈനല്‍ എംകോം ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസീ ഏഴ് കേന്ദ്രങ്ങളിലായി ഒന്‍പതിന് ആരംഭിക്കും.
പരീക്ഷ
എൻജിനിയറിംഗ് കോളജിലെ 2019 സ്കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബിടെക് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 18ന് ആംരഭിക്കും.
ട്യൂഷന് ഫീ 15 വരെ അടക്കാം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്സുകള്‍ക്ക് 2018ല്‍ പ്രവേശനം നേടി അഞ്ചും ആറും സെമസ്റ്റര്‍ ട്യൂഷന് ഫീ ഇതുവരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റ ഗഡുവായി 15ന് മുമ്പായി അടക്കാന്‍ അവസരം. ഫീസ് അടക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് എസ്ഡിഇ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356.