University News
യു​ജി​സി നെ​റ്റ്, ജെ​ആ​ര്‍​എ​ഫ് പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍
യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ യു​ജി​സി നെ​റ്റ്, ജെ​ആ​ര്‍‌​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​മെ​യി​ലി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

എം​എ ഉ​റു​ദു പ്ര​വേ​ശ​നം

കാ​മ്പ​സി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ ഉ​റു​ദു റ​ഗു​ല​ര്‍ കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ അ​പേ​ക്ഷാ​ഫോ​റം എ​ന്നി​വ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഫെ​ബ്രു​വ​രി നാ​ലി​ന് മു​മ്പാ​യി ഇ​മെ​യി​ല്‍ അ​യ​ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​മും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. എ​സ് സി, ​എ​സ്ടി 160 രൂ​പ​യും ജ​ന​റ​ല്‍ 370 രൂ​പ​യു​മാ​ണ്. അ​പേ​ക്ഷാ​ഫീ​സ്. ഫോ​ണ്‍ : 0494 2407017, 2407016.

ബി​പി​എ​ഡ് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​പി​എ​ഡ് ര​ണ്ട് വ​ര്‍​ഷ കോ​ഴ്‌​സി​ന്‍റെ റാ​ങ്ക് ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന് സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ ന​ട​ക്കും. ഒ​ന്നു മു​ത​ല്‍ 75 വ​രെ റാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ണ്ടി​ന് കാ​ല​ത്ത് 10 നും 76 ​മു​ത​ല്‍ 150 വ​രെ​യു​ള്ള​വ​ര്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം ഹാ​ജ​രാ​ക​ണം. റി​സ​ര്‍​വേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ജാ​തി​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

ബി​കോം, ബി​ബി​എ പൊ​സി​ഷ​ന്‍ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

2019 വ​ര്‍​ഷ​ത്തെ സി​യു​സി​ബി​സി​എ​സ്എ​സ്‌​യു‌​ജി ബി​കോം, ബി​ബി​എ എ​ക്യു സീ​രീ​സ് 2016 പ്ര​വേ​ശ​നം പു​തു​ക്കി​യ പൊ​സി​ഷ​ന്‍ ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​സി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് നി​ശ്ചി​ത ഫീ​സും ത​പാ​ല്‍ ചാ​ര്‍​ജ്ജും അ​ട​ച്ച് അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന എ​സ്ഡി​ഇ സി​യു​സി​ബി​സി​എ​സ്എ​സ്, സി​ബി​സി​എ​സ്എ​സ് യു​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ല​യാ​ളം കോ​ര്‍, കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് ന​വം​ബ​ര്‍ 2019 റു​ഗ​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ​രീ​ക്ഷാ​കേ​ന്ദ്രം കോ​ഴി​ക്കോ​ട് കി​ളി​യ​നാ​ട് കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഴ​യ ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

2016 മു​ത​ല്‍ പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം മാ​ര്‍​ച്ച് 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 17ന് ​ആ​രം​ഭി​ക്കും.

യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഷോ​ര്‍​ട്‌​ലി​സ്റ്റ്

കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ഷോ​ര്‍​ട് ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല സ്വി​മ്മിം​ഗ്പൂ​ള്‍ തു​റ​ക്കു​ന്നു

കോ​വി​ഡ് മൂ​ലം താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി അ​ക്വാ​ട്ടി​ക് കോം​പ്ല​ക്‌​സ് സ്വി​മ്മിം​ഗ് പൂ​ള്‍ 10 മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഫെ​ബ്രു​വ​രി ഒ​ന്നി​ന് തു​റ​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും 10 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍​ക്കു​മാ​ണ് പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​രം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് പി​ന്നീ​ട് അ​വ​സ​രം ന​ല്‍​കും. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് സ്വി​മ്മിം​ഗ് പൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ര​ജി​സ്‌​ട്രേ​ഷ​ന്‍ 31 വ​രെ. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 9048112281.
More News