നാളെ മുതൽ 15 വരെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ്, ഹ്യൂമൻ റൈറ്റ്സ് ആൻഡ് പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് (റെഗുലർ) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (20122014 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ. (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2017 അഡ്മിഷൻ റെഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 20 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (20122014 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 19 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) (2017 അഡ്മിഷൻ റഗുലർ, 20112016 അഡ്മിഷൻ സപ്ലിമെന്ററി, 2010 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2009 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2009 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, 10ാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) 20082010 അഡ്മിഷൻ സപ്ലിമെന്ററി, 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് (കോമണ്) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. ഏഴുവരെ അപേക്ഷിക്കാം.
എറണാകുളം ഗവണ്മെന്റ് ലോ കോളജിലെ ഒന്ന്, നാല് സെമസ്റ്റർ പഞ്ചവത്സര ബിഎഎൽ എൽഎൽബി. (2011ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷകൾ 25 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം 20132017 അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2011 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2011ന് മുന്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, അഞ്ചാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) 20082010 അഡ്മിഷൻ സപ്ലിമെന്ററി, 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് (കോമണ്) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. ഏഴുവരെ അപേക്ഷിക്കാം.
സീപാസിലെ ആറാം സെമസ്റ്റർ ബിടെക് (2017 അഡ്മിഷൻ റെഗുലർ, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകൾ 15 മുതൽ ആരംഭിക്കും. ആറുവരെ അപേക്ഷിക്കാം.
വൈവാവോസി
2020 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ എംസിഎ പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും, വൈവാവോസിയും 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡിഎഎസ്പി) ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ എട്ടിന് രാവിലെ 11ന് എത്തണം. 04812731066.
പരീക്ഷഫലം
2019 ഡിസംബറിൽ നടന്ന ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി, 2010 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.