University News
ന​വീ​ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി: റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തേ​ക്ക് അ​നു​വ​ദി​ച്ച ന​വീ​ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി ആ​റി​ന​കം പ്ര​വേ​ശ​നം പൂ​ർ​ത്തീ​ക​രി​ക്കും. റാ​ങ്ക് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ആ​റി​ന​കം പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ജ​നു​വ​രി എ​ട്ടി​ന് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും.

റി​സ​ർ​ച് ഫെ​ലോ ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ലെ സം​യു​ക്ത പ്രൊ​ജ​ക്ടി​ൽ റി​സ​ർ​ച് ഫെ​ലോ​യു​ടെ ര​ണ്ടൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ഫി​സി​ക്സ് എ​ന്നി​വ​യി​ലൊ​ന്നി​ൽ എം​എ​സ‌്സ‌‌‌‌ി ജൈ​വ കൃ​ഷി​യി​ലും പ്രൊ​ജ​ക്്ടി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യാ​നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ര​ണ്ടു വ​ർ​ഷ​മാ​ണ്
പ്രൊ​ജ​ക്്ട് കാ​ലാ​വ​ധി. മാ​സം

10,000 രൂ​പ ല​ഭി​ക്കും. ബ​യോ​ഡാ​റ്റ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ[email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് ജ​നു​വ​രി 10ന​കം അ​യ​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 04812731035, 9847901149.

പ​രീ​ക്ഷ​ാഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​കോം പ്രൈ​വ​റ്റ് സി​ബി​സി​എ​സ്എ​സ് (2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 13 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2020 ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ർ​മ​സി സ​പ്ലി​മെ​ന്‍റ​റി (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ, പ​ഴ​യ സ്കീം 2016​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗം മാ​റ്റി

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന കോ​ള​ജു​ക​ളി​ലെ എ​‌സ‌്സി, എ​സ്ടി സെ​ൽ ക​ണ്‍​വീ​ന​ർ​മാ​രു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം മാ​റ്റി​വ​ച്ചു. യോ​ഗം ജ​നു​വ​രി എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും.