ഡവലപ്മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ്
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കായി ജനുവരി നാലു മുതല്‍ 16 വരെ നടത്തുന്ന ഡവലപ്മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സിലേക്ക് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സൗകര്യം ugchrdc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 2407351.
പരീക്ഷാഫലം
സിസിഎസ്എസ് നാലാം സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എംഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ ജൂണ്‍ 2019 പരീക്ഷയുടേയും സിസിഎസ്എസ് നാലാം സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടേയും സിയുസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംഎസ് സി ബയോകെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
പിജി പരീക്ഷാ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍
വിദൂരവിദ്യാഭ്യാസ വിഭാഗം 30ന് ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2020 പിജി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ പരാമര്‍ശിച്ച സെന്ററുകളിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എംസിഎ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി അഞ്ചുമുതല്‍ ആരംഭിക്കും.