University News
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഇ​നി​യും ഹാ​ജ​രാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നോ നാ​ളെ​യോ ഇ.​ജെ.x സെ​ക്‌​ഷ​നി​ൽ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

2020 ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന (2013 സ്കീം) ​ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​ര​ണ്ടും, മൂ​ന്നും, നാ​ലും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ അ​ഡ്മി​ഷ​ൻ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2020 എം​ഫി​ൽ അ​ഡ്മി​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ PWD (PERSONS WITH DISABILITY) കാ​റ്റ​ഗ​റി​യി​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ​ക​ൾ സി​എ​സ്എ​സ് ഓ​ഫീ​സി​ൽ 2020 ഡി​സം​ബ​ർ ഏ​ഴി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (ആ​റാം) അ​ലോ​ട്ട്മെ​ന്‍റ്
പ്ര​സി​ദ്ധീ​ക​രി​ച്ചു.


കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (ആ​റാം) അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ളേ​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ന​ൽ​കി​യ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. ഇ​ന്നു മു​ത​ൽ നാ​ലു​വ​രെ​യാ​ണ് കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത​തീ​യ​തി​യി​ലോ സ​മ​യ​ത്തോ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​തു കോ​ള​ജി​ലെ പ്രി​ൻ​സി​പ്പാ​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ന​ൽ​കി​യ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​വ​ർ​ക്ക്, മു​ൻ​പ് എ​ടു​ത്ത ഓ​പ്ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. നാ​ലി​ന് മു​ൻ​പ് പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യി​ല്ലെ​ങ്കി​ൽ അ​ലോ​ട്ട്മെ​ന്‍റ് കാ​ൻ​സ​ൽ ആ​കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​യി​ൽ നി​ന്നും പു​റ​ത്താ​കു​ന്ന​തു​മാ​ണ്.