കോവിഡ് മൂലം മാറ്റിവെച്ച 201920 അധ്യയന വര്‍ഷത്തെ സ്പോര്‍ട്സ് കോണ്വൊക്കേഷന് 20ന് രാവിലെ 11ന് നിശ്ചയിക്കപ്പെട്ട സെന്ററുകളില്‍ നടത്തപ്പെടുന്നതാണ്. കോവിഡ് സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന നാലു ജില്ലകളില്‍ വെച്ചാണ് സ്പോര്‍ട്സ് കോണ്വൊക്കേഷന് നടത്തുന്നത്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല കായിക മത്സരങ്ങളില്‍ സര്‍വകലാശാലയ്ക്കു വേണ്ടി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയിട്ടുള്ള കായിക താരങ്ങള്‍ക്ക് കാഷ് അവാര്‍ഡുകളും സ്പോര്‍ട്സ് കിറ്റുകളും സര്‍വകലാശാലയുടെ കായികരംഗത്തെ മികച്ച കോളജുകള്‍ക്കുള്ള അവാര്‍ഡുകളും പരിശീലകര്‍ക്കുള്ള കാഷ് അവാര്‍ഡുകളും മാനേജര്‍മാര്‍ക്കുള്ള ട്രാക്ക് സ്യൂട്ടുകളും ചടങ്ങില്‍ സമ്മാനിച്ച് ആദരിക്കും. കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അവാര്‍ഡുകള്‍ നല്‍കും. കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും കലാലയങ്ങള്‍ക്കുമായി 17,50,500 രൂപ വിതരണം ചെയ്യും.വിവിധ ജില്ലകളില്‍ വെച്ച് നടത്തപ്പെടുന്ന കോണ്വൊക്കേഷന് ചടങ്ങുകളില്‍ പ്രൊവൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിൻഡിക്കറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബിരുദ പ്രവേശനത്തിന് അവസരം 202021 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് നാലാം അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളില്‍ പ്രവേശനത്തിന് അവസരം. ഒന്നാമത്തെ ഓപ്ഷനില്‍ പ്രവേശനം നേടിയവരൊഴികെ, നേരത്തെ പ്രവേശനം നേടിയവരടക്കം എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ കോളജ് കോഴ്സ് തെരഞ്ഞെടുക്കല്‍ ഉള്‍പ്പെടെ എല്ലാവിധ തിരുത്തലുകള്‍ക്കും 18 മുതല്‍ 20 വരെ അവസരമുണ്ട്. ഓരോ കോളജുകളിലേയും കോഴ്സുകള്‍ക്ക് വിവിധ കാറ്റഗറിയിലുള്ള ഒഴിവുകള്‍ നേരത്തെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ഒഴിവുകള്‍ക്കനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കേണ്ടത്. 24നു ശേഷം വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഓപ്ഷനുകളുടെ റാങ്ക്നില സ്റ്റുഡന്റ്സ് ലോഗിന്‍ വഴി പരിശോധിക്കാവുന്നതാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ 24 മുതല്‍ 30 വരെ കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.
എംഎ ഫോക്ലോര് പ്രവേശനം സ്കൂള്‍ ഓഫ് ഫോക്ലോര് സ്റ്റഡീസില്‍ എംഎ ഫോക്ലോര് പ്രവേശനം 19ന് നടക്കും. റാങ്ക്ലിസ്റ്റില് 100 വരെയുള്ളവര്‍ പ്രവേശനത്തിനായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഓവര്സിയര്സിവില് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു സര്‍വകലാശാല എൻജിനിയറിംഗ് വിഭാഗത്തിലേക്ക്, 20760 രൂപ പ്രതിമാസ വേതനത്തില്‍ ഓവര്സിയര്സിവില് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയും സിവില്‍ എൻജിനിയറിംഗും ഡിപ്ലോമയും നേടിയ, 2020 ജനുവരി ഒന്നിന് 36 വയസില്‍ താഴെ പ്രായമുള്ളവര്‍ 30ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബസൈറ്റ് പരിശോധിക്കുക.
കോഷന്‍ ഡെപ്പോസിറ്റ് ഡിസംബര്‍ ഏഴിന് മുമ്പായി കൈപ്പറ്റണം ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗത്തില്‍ നിന്നും 201416, 201517 ബാച്ചുകളില്‍ എംഎല്‍ഐഎസ് സി കോഴ്സിനു പഠിച്ചിരുന്ന വിദ്യാര്‍ഥികളില്‍ കോഷന്‍ ഡപ്പോസിറ്റ് ഇനിയും കൈപ്പറ്റാത്തവര്‍ ഡിസംബര്‍ ഏഴിന് മുമ്പായി കൈപ്പറ്റണം, അല്ലാത്തപക്ഷം പ്രസ്തുത തുക സര്‍വകലാശാലാ ഫണ്ടിലേക്ക് കണ്ടു കെട്ടുന്നതാണ്.
പരീക്ഷയില്‍ മാറ്റം ഇപ്പോള്‍ നടത്തി വരുന്ന നാലാം സെമസ്റ്റര്‍ സിയുസിബിസിഎസ്എസ്യുജി ഏപ്രില്‍ 2020 പരീക്ഷയില്‍ ബിവിസി, ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്റെ 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പറായ JOU4C04 Digital Journalism (2017 Admn) എന്ന പേപ്പറും റഗുലര്‍, എസ്ഡിഇ ബിഎ മള്‍ട്ടിമീഡിയയുടെ 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പറായ JOU4C04 Digital Journalism (2017 & 2018 Admn) എന്ന പേപ്പറും 23ലേക്ക് മാറ്റിയിരിക്കുന്നു.
പരീക്ഷ അപേക്ഷ 2011 സ്കീം, 2012 പ്രവേശനം എട്ടാം സെമസ്റ്റര്‍ ബിബിഎ, എല്‍എല്‍ബി ഓണേഴ്സ് 2015 സ്കീം, 2015 പ്രവേശനം നാലാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഒന്നു വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ മൂന്ന് വരേയും ഫീസടച്ച് ഡിസംബര്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ന്യൂജനറേഷന് കോഴ്സ് രജിസ്ട്രേഷന് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മന്റ്, എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ 202021 അധ്യയനവര്‍ഷത്തില്‍ ന്യൂ ജനറേഷന് ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ള കോളജുകള്‍ 21ന് വൈകീട്ട് അഞ്ചിന് മുമ്പായി ഒരു പ്രോഗ്രാമിന് 10500 രൂപ നിരക്കില്‍ രജിസ്ട്രേഷന് ഫീസ് അടച്ച് ചലാന്‍ രശീതി
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.