എംഫിൽ പ്രവേശനം - തീയതി നീട്ടി
കേരളസർവകലാശാലയുടെ വിവിധ പഠനവകുപ്പുകൾ, യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, എൽഎൻസിപിഇ എന്നിവിടങ്ങളിലേക്കുളള 202021 വർഷത്തെ എംഫിൽ പ്രവേശനത്തിന് അപേക്ഷിക്കാനുളള അവസാനതീയതി നവംബർ രണ്ടു വരെ നീട്ടി.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന തീയതി നീട്ടി
20 ന് പ്രസിദ്ധീകരിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി. പത്താം സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി നവംബർ 10 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യുഐഎം എംബിഎ. സ്പോട്ട് അഡ്മിഷൻ
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എംബിഎ. (ഫുൾടൈം) കോഴ്സിലേക്കുളള ഒഴിവുളള സീറ്റിലേക്കുളള സ്പോട്ട് അഡ്മിഷൻ നവംബർ 2,3 തീയതികളിൽ അടൂർ, ആലപ്പുഴ, കുണ്ട റ, പുനലൂർ എന്നീ കേന്ദ്രങ്ങളിൽ നടത്തും. കെമാറ്റ് പോസിറ്റീവ് സ്കോർ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.
പിഎച്ച്ഡി കോഴ്സ് വർക്ക് പുതുക്കിയ ടൈംടേബിൾ
ഓഗസ്റ്റിൽ തുടങ്ങാൻ നിശ്ചയിച്ചിരുന്ന പിഎച്ഡി കോഴ്സ് വർക്ക് പരീക്ഷ (ജൂലൈ സെഷൻ), നവംബർ 16, 17, 18 തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മപരിശോധന
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി, 2019 ഒക്ടോബറിൽ നടത്തിയ രണ്ട ാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി., 2019 ഡിസംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ30, നവംബർ 2, 3 എന്നീ തീയതികളിൽ ഹാജരാകേണ്ട താണ്.
പരീക്ഷാഫീസ്
ബികോം ആന്വൽ സ്കീം പാർട്ട് മൂന്ന് ഡിസംബർ സപ്ലിമെന്ററി പരീക്ഷയ്ക്ക് 30 മുതൽ രജിസ്റ്റർ ചെയ്യാം. നവംബർ 10 വരെയും, 150 രൂപ പിഴയോടെ നവംബർ 13 വരെയും 400 രൂപ പിഴയോടെ നവംബർ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 ജനുവരിഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഹിന്ദി (2018 അഡ്മിഷൻ/സപ്ലിമെന്ററി 2017 അഡ്മിഷൻ)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ എം.കോം. 20182020 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓണ്‍ലൈൻ പേമെന്റ് സംവിധാന ഇന്ന് ഇല്ല
ഓണ്‍ലൈൻ പേമെന്റ് സേവനം ബാങ്ക് സെർവർ ഡ്രിൽ നടത്തുന്നതു കാരണം ഇന്ന് രാവിലെ 90 മിനിറ്റ് (6.30 മുതൽ 8 വരെ) ഉണ്ടായിരിക്കുന്നതല്ല.