ബിഎ സോഷ്യോളജി പരീക്ഷാഫലം
Monday, October 12, 2020 9:16 PM IST
2020 ജൂണ്‍ മാസം നടത്തിയ (ആന്വൽ സ്കീം) അവസാന വർഷ ബിഎ സോഷ്യോളജി (ഓണ്‍ലൈൻ വിദ്യാർഥികൾക്കു മാത്രം) പരീക്ഷകളുടെ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും വിദ്യാർഥികൾ ഓണ്‍ലൈനായി 19വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
അഡ്മിഷൻ
കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിഷ്, ബിഷപ്പ് മൂർ കോളജുകളിലെ BSc Computer Science (HI), BCom (HI) , BFA (HI), എന്നീ കോഴ്സുകളിലേക്കുള്ള 202021 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന് ഇപ്പോൾ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28. വിശദവിവരം വെബ്സൈറ്റിൽ ()