രണ്ടാം സെമസ്റ്റർ (പുതിയ സ്കീം 2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്), സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾക്ക് 12 മുതൽ 19 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം സിവി ക്യാന്പ് ഫീസും 30 രൂപ അപേക്ഷ ഫോം ഫീസും അടയ്ക്കണം.വിവരം വെബ്സൈറ്റിൽ.
ന്യൂജനറേഷൻ, ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാം: എയ്ഡഡ്, ഗവണ്മെന്റ് കോളജുകൾക്ക് അപേക്ഷിക്കാം
എയ്ഡഡ്, ഗവണ്മെന്റ് കോളജുകളിൽ ഈ അധ്യയനവർഷം പുതിയ ന്യൂജനറേഷൻ, ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകൾ തുടങ്ങുന്നതിന് കോളജുകൾക്ക് ഇന്നുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. നാക് അക്രഡിറ്റേഷനുള്ള എയ്ഡഡ്, ഗവണ്മെന്റ് കോളജുകൾക്ക് രണ്ട് പ്രോഗ്രാമുകൾക്ക് അപേക്ഷ നൽകാം. എസ്സി, എസ്ടി വിഭാഗം ട്രസ്റ്റുകൾ നടത്തുന്ന നാക് അക്രഡിറ്റേഷൻ ചെയ്യാത്ത എയ്ഡഡ് കോളജുകൾക്കും അപേക്ഷ നൽകാം. വിവരം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിരുദ പരീക്ഷ: ഒന്‍പതിനകം വിവരങ്ങൾ നൽകണം
ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ് റെഗുലർ, പ്രൈവറ്റ് പരീക്ഷകൾ കൊവിഡ് മൂലം എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കുള്ള പരീക്ഷ 12 മുതൽ ആരംഭിക്കും. എഴുതാനാഗ്രഹിക്കുന്ന വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽ forms.gle/mQCSas6 uCboDnpyh7 എന്ന ലിങ്കിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നാളെ ഉച്ചകഴിഞ്ഞ് ഒന്നിനകം അപ്ലോഡ് ചെയ്യണം. ലഭ്യമായ 14 കോളജുകളിൽ ഒരെണ്ണം വിദ്യാർഥിക്ക് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാം. ജൂണിലെ പരീക്ഷപരാജയപ്പെട്ട വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല.