ബിഎ സോഷ്യോളജി വൈവ വോസി
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബിഎ സോഷ്യോളജി പരീക്ഷയുടെ വൈവ വോസി 28 മുതൽ ഒക്ടോബർ മൂന്നുവരെ ഓണ്‍ലൈനായി നടത്തും. വിശദവിവരങ്ങൾക്ക് വിദൂരവിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടുക.
പുതുക്കിയ ഇന്റർവ്യൂ തീയതി
29 ന് നടത്താൻ നിശ്ചയിച്ചിരുന്ന കണ്ടക്ടർമാരുടെ (ദിവസവേതന) തസ്തികയിലേക്കുളള ഇന്റർവ്യൂ ഒക്ടോബർ ആറിലേക്ക് മാറ്റി. ഹാജരാവാൻ നിർദേശിക്കപ്പെട്ടവർ ഒക്ടോബർ ആറിന് രാവിലെ 8.30ന് പാളയം സെനറ്റ് ഹൗസ് കാന്പസിൽ റിപ്പോർട്ട് ചെയ്യണം.
ബിരുദപ്രവേശനം2020 മാനേജ്മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് കോളജുകളിലെ ബിരുദ കോഴ്സുകൾക്കുള്ള മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബിരുദപ്രവേശനത്തിന് നേരത്തെതന്നെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനായി സർവകലാശാല അലോട്ട്മെന്റ് നടത്തുന്നതല്ല. ഇതിലേക്കായി വിദ്യാർഥികൾ നേരിട്ട് അതതു കോളജുകളെ സമീപിക്കണം.