University News
മാ​ര്‍ അ​ത്ത​നേ​ഷ്യ​സി​ല്‍ ബി​വോ​ക് കോ​ഴ്‌​സു​ക​ള്‍
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ത​​​മം​​​ഗ​​​ലം മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ല്‍ പു​​​തി​​​യ മൂ​​​ന്നു ബി ​​വോ​​ക് കോ​​ഴ്സു​​ക​​ൾ ആ​​​രം​​​ഭി​​​ച്ചു. ബി ​​വോ​​​ക് ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് മെ​​​ഷീ​​​ന്‍ ലേ​​​​ണിം​​​ഗ്, ബി ​​​വോ​​​ക് ബി​​​സി​​​ന​​​സ് അ​​​ക്കൗ​​​ണ്ടിം​​​ഗ് ആ​​​ന്‍​ഡ് ടാ​​​ക്‌​​​സേ​​​ഷ​​​ന്‍, ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല്‍ ബി ​​​വോ​​​ക് ബി​​​രു​​​ദം എ​​​ന്നി​​​വ​​​യാ​​​ണു പു​​​തി​​​യ​ കോ​​​ഴ്‌​​​സു​​​ക​​​ള്‍.

സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് എ​​​ന്നി​​​വ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച ഡാ​​​റ്റാ സ​​​യ​​​ന്‍​സി​​​ന്‍റെ കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന ആ​​​റു സെ​​​മ​​​സ്റ്റ​​​റു​​​ള്ള തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത ബി​​​രു​​​ദ കോ​​​ഴ്‌​​​സാ​​​ണു ബി ​​​വോ​​​ക് ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് മെ​​​ഷീ​​​ന്‍ ലേ​​​ണിം​​​ഗ്.

നാ​​​ലു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​ഡ്വാ​​​ന്‍​സ്ഡ് ഡി​​​പ്ലോ​​​മ​​​യും ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മ്പോ​​​ള്‍ ഡി​​​പ്ലോ​​​മ​​​യും ല​​​ഭി​​​ക്കും. ആ​​​റു സെ​​മ​​​സ്റ്റ​​​റു​​​ക​​​ളും പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു ബി ​​​വോ​​​ക് ബി​​​രു​​​ദം നേ​​​ടാം.

എ​​​ഇ​​​പി 2020ന്‍റെ ​ഭാ​​​ഗ​​​മാ​​​യ ബി ​​വോ​​​ക് ബി​​​സി​​​ന​​​സ് അ​​​ക്കൗ​​​ണ്ടിം​​​ഗ് ആ​​​ന്‍​ഡ് ടാ​​​ക്‌​​​സേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സ് മൂ​​​ന്നു വ​​​ര്‍​ഷ​​​മാ​​​ണ്.

ഒ​​​രു വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​ല്‍ ഡി​​​പ്ലോ​​​മ​​​യും, ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​നു ശേ​​​ഷം അ​​​ഡ്വാ​​​ന്‍​സ് ഡി​​​പ്ലോ​​​മ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.

ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നൈ​​​പു​​​ണ്യ​​​മാ​​​ണ് ബി ​​​വോ​​​ക് ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഭ​​​ക്ഷ്യ സു​​​ര​​​ക്ഷ, ഭ​​​ക്ഷ്യ ഗു​​​ണ​​​നി​​​ല​​​വാ​​​രം, ഭ​​​ക്ഷ്യ പ്ലാ​​​ന്‍റ് ശു​​​ചി​​​ത്വം, ഭ​​​ക്ഷ്യ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ള്‍, നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഭ​​​ക്ഷ്യ എ​​​ൻ​​ജി​​​നീ​​​യ​​​റിം​​​ഗ്, പാ​​​ക്കേ​​​ജിം​​​ഗ് ഫു​​​ഡ് ബ​​​യോ​​​കെ​​​മി​​​സ്ട്രി ആ​​​ന്‍​ഡ് ന്യൂ​​​ട്രീ​​​ഷ​​​ന്‍, ഫു​​​ഡ് മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ഫു​​​ഡ് പ്രോ​​​സ​​​സിം​​​ഗ്, പ്രി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി.
More News