പിജി ഡിപ്ലോമ കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷകൾ
Friday, September 18, 2020 10:49 PM IST
തിരുവനന്തപുരം: കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പിജി ഡിപ്ലോമ കൗണ്‍സലിംഗ് സൈക്കോളജി സപ്ലിമെന്ററി പരീക്ഷ 28, 29, 30, ഒക്ടോബർ ഒന്ന്, മൂന്ന് തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ഡിപ്പാർട്ട്മെന്റ്/സെന്റർ എന്ന പേജിൽ ലഭ്യമാണ്. ഫോണ്‍: 0471 2302523.
തുടർവിദ്യഭ്യാസവ്യാപനകേന്ദ്രം യോഗ ആൻഡ് മെഡിറ്റേഷൻ പരീക്ഷ ഒക്ടോബർ 14, 15 തീയതികളിൽ നടത്തും. പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ ഒന്നുവരെയും 50 രൂപ പിഴയോടെ ഒക്ടോബർ അഞ്ച്വരെയും 250 രൂപ പിഴയോടെ ഒക്ടോബർ എട്ടുവരെയും അപേക്ഷിക്കാം.
വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ഡിപ്പാർട്ട്മെന്റ്/സിഎ സിഇഇ എന്ന പേജിൽ ലഭിക്കും.
ഫോണ്‍: 0471 2302523. പൂരിപ്പിച്ച അപേക്ഷ തപാലിൽ അയയ്ക്കുക.