എംജി സർവകലാശാല ബിരുദപ്രവേശനം: അലോട്ട്മെന്റ് ലഭിച്ചവർ 17നു മുന്‍പ് പ്രവേശനം ഉറപ്പിക്കണം
Tuesday, September 15, 2020 10:39 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകം വഴി ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓണ്‍ലൈനായി അടച്ച് 17നു വൈകുന്നേരം 4.30നകം പ്രവേശനം കണ്‍ഫേം ചെയ്യണം.
സ്ഥിരപ്രവേശനം നേടുന്നവർ കോളജുമായി ബന്ധപ്പെട്ട് നിശ്ചിത ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം.
17നു വൈകുന്നേരം 4.30നകം നിശ്ചിത ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്മെന്റ് കണ്‍ഫേം ചെയ്യാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കപ്പെടും. കോളജുകൾ പ്രവേശനം കണ്‍ഫേം ചെയ്തു എന്നതിന്റെ തെളിവായി കണ്ഫർമേഷൻ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച പരാതികൾക്ക് കണ്ഫർമേഷൻ സ്ലിപ് നിർബന്ധമാണ്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കാനും 18, 19 തീയതികളിൽ അവസരം ലഭിക്കും.
ഭിന്നശേഷിക്കാർക്കുള്ള പ്രവേശനം 18 മുതൽ 24 വരെ ഓണ്‍ലൈനായി നടക്കും.