ജനുവരിയില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എംപിഎഡ്(റഗുലര്‍ 2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ നാലു വരെ അപേക്ഷിക്കാം.

എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളില്‍ യുജിസി നെറ്റ്/ജെആര്‍എഫ് പരീക്ഷ എഴുതുന്നവര്‍ക്കായി ജനറല്‍ പേപ്പറിന് ഓണ്‍ലൈന്‍ മാതൃക പരീക്ഷകള്‍ നടത്തും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒമ്പതിനകം 0481 2731025 എന്ന നമ്പരില്‍ ബന്ധപ്പെടുക.

അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സ്

എംജി യൂണിവേഴ്‌സിറ്റിയിലെ യുജിസി സ്ട്രൈഡ് പദ്ധതിയിലൂടെ അധ്യാപകര്‍ക്കായി ഒരാഴ്ചത്തെ ഓണ്‍ലൈന്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം സെപ്റ്റംബര്‍ ഏഴു മുതല്‍ നടക്കും. സര്‍വകലാശാല പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് പങ്കെടുക്കാം. ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സ് എന്ന വിഷയത്തിലാണ് ഓണ്‍ലൈന്‍ കോഴ്സ്. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.


നാക് അസെസ്മെന്റ്, അക്രഡിറ്റേഷന്‍; കോളജുകള്‍ക്കുള്ള വെബിനാര്‍ 27ന്

നാക് അസെസ്മെന്റും അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അഫിലിയേറ്റഡ് കോളജുകള്‍ക്കായി എംജി യൂണിവേഴ്‌സിറ്റി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ 27ന് നടക്കും. വെബെക്സിലൂടെ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് വെബിനാര്‍. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. നാക് അഡൈ്വസര്‍ ഡോ. എം.എസ്. ശ്യാംസുന്ദര്‍, ഡെപ്യൂട്ടി അഡൈ്വസര്‍ ഡോ. പ്രതിഭ സിംഗ്, അസിസ്റ്റന്റ് അഡൈ്വസര്‍മാരായ ഡോ. കെ.ആര്‍. വിഷ്ണു മഹേഷ്, ഡോ. ഡി.കെ. കാംബ്ലെ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ്, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വെബെക്സ് ലിങ്ക് ലഭിക്കാത്ത കോളജുകള്‍ ശൂമര@ാഴൗ.മര.ശി എന്ന ഇമെയിലില്‍ ബന്ധപ്പെടുക.