അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള (ക്യാപ്) പ്രവേശനത്തിനായി ഓണ്‍ലൈൻ രജിസ്ട്രേഷൻ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓണ്‍ലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷിസ്പോർട്സ്കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം വഴി രജിസ്റ്റർ ചെയ്യണം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ലക്ഷദ്വീപിൽനിന്നുള്ളവർ ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷിസ്പോർട്സ്കൾച്ചറൽ ക്വാട്ടയിലേക്ക് പ്രവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓണ്‍ലൈനായി നടത്തും. എസ്സി, എസ്ടി വിഭാഗത്തിന് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരം ക്യാപ് വെബ്സൈറ്റിൽ (www.cap.mgu.ac.in) ലഭ്യമാണ്.
പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം 24, 27 തീയതികളിൽ കണ്ണൂർ ജില്ലയിലെ വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമണ്‍സ് കോളജിൽ നടത്താനിരുന്ന പരീക്ഷകൾ കണ്ണൂർ തോട്ടട ശ്രീനാരായണ ഗുരു കോളജിലേക്കു മാറ്റി. വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമണ്‍സ് കോളജ് കോവിഡ് കെയർ സെന്ററാക്കി മാറ്റുന്ന സാഹചര്യത്തിലാണു പരീക്ഷ കേന്ദ്രം മാറ്റിയത്.
പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ(സ്റ്റാസ്) 24ന് നടക്കേണ്ട പരീക്ഷകൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടത്തും. കെടാമംഗലം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളജിൽ 24ന് നടക്കേണ്ട പരീക്ഷകൾ മാല്യങ്കര എസ്എൻഎം കോളജിൽ നടക്കും. റാന്നി സെന്റ് തോമസ് കോളജിൽ നടക്കേണ്ട പിജി പരീക്ഷകൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടക്കും. കുന്നുകര എംഇഎസ് കോളജിൽ 24, 27 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ കുന്നുകര എംഇഎസ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. കോളജുകൾ കണ്ടെയ്ൻമെന്റ് സോണിലായതിനാലും കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകളാക്കിയതിനാലുമാണു പരീക്ഷ കേന്ദ്രങ്ങൾ മാറ്റിയത്. വിദ്യാർഥികൾ പുതിയ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയെഴുതണം.
അപേക്ഷാതീയതി നീട്ടി അഞ്ച്, ആറ് സെമസ്റ്റർ ബിഎ/ബികോം(സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ2017, 2018 അഡ്മിഷൻ ബികോം അഡീഷണൽ ഇലക്ടീവ്/2017 അഡ്മിഷൻ അഡീഷണൽ ഡിഗ്രി) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. 27 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ ഓഗസ്റ്റ് മൂന്നു വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം 2019 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി(ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ/വൈവ 2020 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി(2018 അഡ്മിഷൻ റഗുലർ/2015,2016,2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് അവതരണം, കോഴ്സ് വൈവ വോസി എന്നിവ 30നു തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി പെൻഷൻകാർ ഈ സാന്പത്തിക വർഷത്തെ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഓഗസ്റ്റ് 10നകം രജിസ്ട്രാരുടെ ഓഫീസിലോ
[email protected] എന്ന ഇമെയിലിലോ നൽകണം. സർവകലാശാല വെബ്സൈറ്റിലെ സർക്കുലേഴ്സ് എന്ന ലിങ്കിൽ ഫോം ലഭിക്കും. സേവിംഗ്സ് സംബന്ധിച്ച രേഖകളുടെ പകർപ്പ് സഹിതമാണ് നൽകേണ്ടത്. ഇമെയിലായി നൽകുന്നവർ ഒറിജിനൽ അയച്ചു നൽകണം.