ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒഴികെ എല്ലാ പരീക്ഷകളും മാറ്റി
കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ MA/MSc/MCom/MSW ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും നാലാം സെമസ്റ്റർ സിഎസ്എസ് കോഴ്സുകളുടെയും പരീക്ഷകൾ ഒഴികെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സിഎസ്എസ്/അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
വെബിനാർ Assessment and Accreditation
സർവകലാശാല ഐക്യുഎസി യും NAAC മായി ചേർന്ന് NAAC Assessment and Accreditation എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. 2020 ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെയാണ് വെബിനാർ. എല്ലാ ഐക്യുഎസി കോഓർഡിനേറ്റർമാരും കോളജ് പ്രിൻസിപ്പൽമാരും പ്രസ്തുത വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നു. താൽപര്യമുളളവർക്ക്
[email protected] എന്ന ഇമെയിൽ ഐഡി വഴി രജിസ്റ്റർ ചെയ്ത് എന്ന ലിങ്ക് വഴി വെബിനാറിൽ പങ്കെടുക്കാം.
പൂർവ വിദ്യാർഥി സംഗമം
സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 11ന് രാവിലെ 10ന് ഗൂഗിൾ മീറ്റ് വഴി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ഈ വകുപ്പിൽ പഠന ഗവേഷണം നടത്തിയിട്ടുള്ള എല്ലാ പൂർവവിദ്യാർഥികളും പങ്കെടുക്കാൻ താത്പര്യപ്പെടുന്നു. ഈ മീറ്റിന്റെ ഇൻവിറ്റേഷൻ ലിങ്കിനായി aadsuk2006@gmail വഴിയോ 9895980078 എന്ന മൊബൈൽ നന്പറിലോ ബന്ധപ്പെടുക.