2019 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന എട്ടാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന നാലാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി 2015 അഡ്മിഷൻ റെഗുലർ,2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
ഡയറ്റിറ്റിക്സ്ന്യൂട്രീഷൻ ഹ്രസ്വകാല കോഴ്സ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ജീവനീയം ആയൂർവേദ ഹോസ്പിറ്റൽ ആൻഡ്് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ ഡയറ്റിറ്റിക്സ് ആൻഡ് ന്യൂട്രീഷൻ എന്ന വിഷയത്തിൽ ഓണ്ലൈൻ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. ജൂലൈ ഒന്നുമുതൽ ആറുവരെയാണ് കോഴ്സ് കാലയളവ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരത്തിനും രജിസ്ട്രേഷനും ഫോണ്: 9495213248. ഇമെയിൽ:
[email protected].
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 2019 മേയിൽ നടന്ന ബികോം രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 26ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും. സൂക്ഷ്മപരിശോധനയ്ക്കുള്ള അറിയിപ്പ് അപേക്ഷകർ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും ഫോണ് നന്പറിലേക്കും അയച്ചിട്ടുണ്ട്. അപേക്ഷകർ ഹാൾടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിർദ്ദിഷ്ട സമയത്ത് അസംബ്ലിഹാളിൽ ഹാജരാകണം.
മൂക് പിജി കോഴ്സിന് അപേക്ഷിക്കാം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും സംയുക്തമായി ഇൻസ്ട്രക്ഷണൽ ഡിസൈൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂക് പിജി കോഴ്സിന് രജിസ്റ്റർ ചെയ്യാം. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ’സ്വയം’ പ്ലാറ്റ്ഫോം മുഖേനയാണ് കോഴ്സ് നടക്കുന്നത്. എംഎഡ് വിദ്യാർഥികൾക്കും അധ്യാപകരാകാൻ താല്പര്യമുള്ള പിജി വിദ്യാർഥികൾക്കും കോഴ്സിന് ചേരാം. ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം കോഴ്സിന് ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാല വെബ്സൈറ്റിലെ ’സ്വയം’ എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോണ്: 94005 73194
ഇലൈബ്രറി സേവനം
ലൈബ്രറി ജേർണലുകളും ഡേറ്റാബേസും ഓണ്ലൈനിൽ ലഭ്യമാക്കി സർവകലാശാല ലൈബ്രറി. ലൈബ്രറി അംഗങ്ങൾക്കാണ് ഇലക്ട്രോണിക് റിസോഴ്സിലെ റിമോട്ട് ആക്സസ് (ഇൻഫെഡ്ഷിബോലെത് ആക്സസ്) സേവനം ലഭ്യമാകുക. ലോകത്തെവിടെയിരുന്നും ഏതു സമയത്തും ഇറിസോഴ്സസ് ഉപയോഗിക്കാൻ ഇതിലൂടെ ലൈബ്രറി അംഗങ്ങൾക്ക് കഴിയും.
ലൈബ്രറി അംഗങ്ങളായ ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും സേവനം ലഭ്യമാകും. പ്രത്യേക യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് www.id p.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് സേവനം ലഭ്യമാകുന്നത്. അംഗങ്ങൾ ഇറിസോഴ്സുകൾ ഉപയോഗിക്കുന്പോൾ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കണമെന്ന് നിബന്ധനയുണ്ട്. താല്പര്യമുള്ളവർ നിർദിഷ്ട അപേക്ഷ സർവകലാശാല ലൈബ്രറിയിൽ നൽകണം. വിശദവിവരം www.librar y.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.