പുതുക്കിയ പരീക്ഷാ തീയതി
Wednesday, June 10, 2020 9:03 PM IST
എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് കൾച്ചർ ആന്‍ഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, കരിയർ റിലേറ്റഡ് ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകൾ 15 ന് നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ലൂ/എംഎച്ച്ആർഎം/എംഎംസിജെ (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ. വിശദവിവരങ്ങൾക്ക് 9400110903 എന്ന നന്പറിൽ ബന്ധപ്പെടുക.
17 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ. വിശദവിവരങ്ങൾക്ക് 9400110903.
പരീക്ഷാഫീസ്
ജൂലൈയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (2013 അഡ്മിഷൻ മുതൽ മേഴ്സിചാൻസ് 2010 & 2011 അഡ്മിഷനുകൾ, സപ്ലിമെന്ററി 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.