ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സ്
Saturday, May 30, 2020 12:05 AM IST
തിരുവനന്തപുരം: കേരളസർവ കലാശാല സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സിനു വേണ്ടി നൽകുന്ന അപേക്ഷകൾക്കൊപ്പം ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സിന്റെ പകർപ്പ് തയാറാക്കി സമർപ്പിക്കേണ്ട തില്ല. ജൂണ്‍ ഒന്നു മുതൽ സർവകലാശാല തയാറാക്കുന്ന ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സ് ആണ് അപേക്ഷകർക്ക് നൽകുന്നത്. വിദ്യാർഥികൾ ഫീസ് ഒടുക്കിയ അപേക്ഷയോടൊപ്പം ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡിഗ്രി/പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ഒന്നു മുതൽ ആറു വരെയുളള സെമസ്റ്റർ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പു കൂടി സമർപ്പിക്കേണ്ട താണ്.