സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിലെ എംഫിൽ പ്രവേശനപരീക്ഷ മാറ്റി
എംജി സർവകലാശാല സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിൽ 13ന് നടത്താനിരുന്ന എംഫിൽ എൻവയോണ്മെന്റ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട്. ഫോൺ: 0481 2732120.
പരീക്ഷാമാറ്റി
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ 16 മുതൽ നടത്താനിരുന്ന ഒന്നാം വർഷ, അവസാന വർഷ ബിഎഫ്എ പരീക്ഷകൾ മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാതീയതി
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (സിബിസിഎസ് 2017 അഡ്മിഷൻപ്രൈവറ്റ് രജിസ്ട്രേഷൻ) 16ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂണിലെ രണ്ടാം സെമസ്റ്റർ എംബിഎ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2019 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2019 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ് റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎ ആന്ത്രോപോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2019 ജൂണിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഎസ്എസ് 20182020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
അപേക്ഷാ തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എംഫിൽ സുവോളജി (2016 2017 ബാച്ച്) പ്രോജക്ട് മൂല്യനിർണയത്തിനും വൈവ വോസി പരീക്ഷയ്ക്കും 18 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.