പ്രാക്ടിക്കൽ
Thursday, February 27, 2020 10:08 PM IST
മാർച്ച് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ മാർച്ച് 10 നും മാർച്ച് നാല്, ആറ് തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ യഥാക്രമം മാർച്ച് 12, 16 തീയതികളിലും നടത്തും.
ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) പ്രാക്ടിക്കൽ മാർച്ച് രണ്ടുമുതൽ അഞ്ച്വരെ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
യോഗ രജിസ്ട്രേഷൻ
സർവകലാശാല കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ മാർച്ച് മാസത്തേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ ഫോറം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. പുതുതായി അംഗത്വമെടുക്കുന്നവരും/അംഗത്വം പുതുക്കുന്നവരും മാർച്ച് 10 ന് മുൻപ് ഓഫീസിൽ ഫീസടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 8921507832, 04712306485