ഒന്നാം വർഷ ബിഫാം പരീക്ഷകൾ 28 മുതൽ
ഒന്നാം വർഷ ബിഫാം (2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷകൾ 28 മുതൽ ആരംഭിക്കും. 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
അപേക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ യുജി (സിബിസിഎസ്2017 അഡ്മിഷൻ റഗുലർ, സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ (സിബിസിഎസ് 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് 19 മുതൽ 24 വരെയും 525 രൂപ പിഴയോടെ 25 മുതൽ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷഫോമിന്റെ തുകയായി 30 രൂപ അടയ്ക്കണം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്ട്രേഷൻ ഫീസായി 55 രൂപ പരീക്ഷഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രോജക്ട് ചെയ്യുന്ന ആറാം സെമസ്റ്റർ വിദ്യാർഥികൾ മൂല്യനിർണയഫീസായി 80 രൂപ അടയ്ക്കണം. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് ആദ്യമായി പരീക്ഷയെഴുതുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും ഗ്രേഡ് കാർഡ് ഫീസായി 160 രൂപയും അടയ്ക്കണം. ആറാം സെമസ്റ്റർ സിബിസിഎസ് 2017 അഡ്മിഷൻ റഗുലർ വിദ്യാർഥികൾ കോളജ് വഴി ഓണ്ലൈനായി ഫീസും അപേക്ഷയും നൽകണം. സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസുകാർ സർവകലാശാല പോർട്ടൽ വഴി ഫീസടച്ച് സർവകലാശാലയിൽ അപേക്ഷ നൽകണം. നാലാം സെമസ്റ്റർ സിബിസിഎസ് 2018 റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസുകാർ കോളജ് വഴി ഓണ്ലൈനായി ഫീസും അപേക്ഷയും നൽകണം. സിബിസിഎസ്എസ് 20132016 റീഅപ്പിയറൻസുകാർ സർവകലാശാല പോർട്ടൽ വഴി ഫീസടച്ച് സർവകലാശാലയിൽ അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 നവംബറിലെ ഒന്നാം സെമസ്റ്റർ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ ആപ്ലിക്കേഷൻ (സിബിസിഎസ്, 2019 അഡ്മിഷൻ റഗുലർ/201718 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷയുടെ പ്രാക്്ടിക്കൽ 17 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഡിസംബറിലെ അഞ്ചാം സെമസ്റ്റർ ബിവോക് ഫാഷൻ ടെക്നോളജി (2017 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ19 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ
സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്ഡി രജിസ്ട്രേഷൻ നടത്തിയവർക്കും (സെക്കന്റ് സ്പെൽ) 2018 സപ്ലിമെന്ററിക്കാർക്കുമുള്ള പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ (കോഴ്സ് ഒന്ന്, കോഴ്സ് രണ്ട്) ഇന്നും നാളെയും കോട്ടയം സിഎംഎസ് കോളജിൽ നടക്കും. 23നു കോഴ്സ് മൂന്ന് പരീക്ഷ അതതു ഗവേഷണകേന്ദ്രങ്ങളിൽ നടക്കും. ഫോൺ: 04812732947.
അന്തിമ റാങ്ക് പട്ടിക
2017 നവംബറിൽ നടന്ന എംഎ സംസ്കൃതം ജനറൽ (പ്രൈവറ്റ്) നാലാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത കോളജിലെ കെ.ജി. ഉണ്ണി ഒന്നാം റാങ്ക് നേടി.
എംഫിൽ റാങ്ക് ലിസ്റ്റ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 201920 എംഫിൽ ബാച്ച് പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിലും സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലും ലഭിക്കും.
ലേഡി മെഡിക്കൽ ഓഫീസർ
സർവകലാശാല ഹെൽത്ത് സെന്ററിൽ പാർട്ട്ടൈം ലേഡി മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്കുള്ള വാക്ഇൻഇന്റർവ്യൂ 25നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് സർവകലാശാല ആസ്ഥാനത്താണ് ഇന്റർവ്യൂ. ഫോൺ: 04812733302.വിവരം വെബ്സൈറ്റിൽ.
...