സൂക്ഷ്മപരിശോധന
Wednesday, February 12, 2020 9:19 PM IST
2019 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (C.sP x) 2020 ഫെബ്രുവരി 13 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി 2013 സ്കീം (സപ്ലിമെന്ററി) ഡിസംബർ 2018 ന്റെ ഭാഗമായി ജനുവരി 2020ന് നടത്തിയ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ച് (LBS ITW) സ്പെഷൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി മാത്രം അപേക്ഷിക്കേണ്ട അവസാന തീയതി 22. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.