14ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്ഡിപി) 2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് സംസ്കൃത കോളജ്, തിരുവനന്തപുരം, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്ഡി കോളജ് ആലപ്പുഴ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികൾ അതാത് കോളജുകളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് റെഗുലർ) ഡിസംബർ 2019 (2014 & 2018 സ്കീം) പരീക്ഷ 2020 ജനുവരി 29 ലേക്ക് മാറ്റി.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ബോട്ടണി, സൈക്കോളജി, മൈക്രോബയോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, പോളിമർ കെമിസ്ട്രി (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷൻ) എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 13, 20, 21, 14, 21 എന്നീ തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ എംഫിൽ ബയോഇൻഫർമാറ്റിക്സ്, കന്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (സിഎഡിഡി), ഡെമോഗ്രഫി, ആക്ച്ചൂറിയൽ സയൻസ് (20182019) സിഎസ്എസ് എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിക്കുന്നു
2017 2018 & 2018 2019 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുളള റിസർച്ച് ജേർണലുകൾക്ക് ഗ്രാന്റ് അനുവദിക്കുന്നതിന് സർവകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി ഏഴ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ 'ന്യൂസ്’ എന്ന ലിങ്കിൽ.
പിടിഎ മീറ്റിംഗ്
2019 20 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിടെക് വിദ്യാർഥികളുടെ 2020 ജനുവരി ഒന്പതിന് നടത്തുമെന്നറിയിച്ച പിടിഎ മീറ്റിംഗ് 2020 ജനുവരി 17ന് രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. എല്ലാ രക്ഷിതാക്കളും സന്നിഹിതരാകണം.