University News
ടൈം​ടേ​ബി​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട്ടൈം) (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, ജ​നു​വ​രി 2020) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​ക​ൾ 2020 ഏ​ഴു മു​ത​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭ്യ​മാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി ഒ​ന്പ​ത്, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (എ​സ്ഡി​ഇ) പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ദ്യാ​ർ​ഥി​ക​ൾ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ നാ​ലു മു​ത​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും എ​ടു​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ന്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

ക്ലാ​സ് ആ​രം​ഭി​ക്കും

സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ആ​റാ​മ​ത് ബാ​ച്ചി​ന്‍റെ ക്ലാ​സു​ക​ൾ നാ​ലി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

പ്രോ​ഗ്രാ​മ​ർ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ന്പ്യൂ​ട്ട​ർ സെ​ന്‍റ​റി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ഗ്രാ​മ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) 2019 മേ​യി​ൽ ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) പ്രോ​ഗ്രാ​മി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.