നാലാം സെമസ്റ്റർ എംസിഎയുടെ പ്രാക്്ടിക്കൽ ഡിസംബർ ഒന്പതുമുതൽ നടക്കും
നാലാം സെമസ്റ്റർ എംസിഎ ഒക്ടോബർ 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ ഡിസംബർ ഒന്പതുമുതൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസ് സ്റ്റാസിലെയും ആറാം സെമസ്റ്റർ എംസിഎ നവംബർ 2019 പരീക്ഷയുടെ പ്രോജക്്ട്് മൂല്യനിർണയവും കോഴ്സ് വൈവയും ഡിസംബർ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിഎസ്എസ്) റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ മലയാളം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ലീഡേഴ്സ് കോണ്‍ക്ലേവ്
ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ്സ് ലീഡേഴ്സ് കോണ്‍ക്ലേവിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുവരെ. കോളജുകളിലെ കോളജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറിമാർ എന്നിവരും ഇന്നു വൈകുന്നേരം അഞ്ചിന് മുന്‍പായി ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം.
ഇൻഫർമേഷൻ ബുക്ക്
സർവകലാശാല ഇൻഫർമേഷൻ ബുക്കിലേക്ക് വിവരങ്ങൾ നൽകാത്ത കോളജുകൾ ഒന്പതിനു ഉച്ചകഴിഞ്ഞ് രണ്ടിനകം വിവരങ്ങൾ നൽകണം.