ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ദശാബ്ദി ആഘോഷം നാളെമുതല്‍
Thursday, December 5, 2019 9:03 PM IST
തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ ദശാബ്ദി ആഘോഷങ്ങള്‍ക്കു നാളെ തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷ അക്കഡേമിക് പരിപാടികള്‍ പത്താംവാര്ഷികത്തോടനുബന്ധിച്ചു നടക്കും. ആരോഗ്യരംഗത്തു കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മല്‍ പറഞ്ഞു.
സര്‍വകലാശാല സെനറ്റ് ഹാളില്‍ 10.30നു പ്രഥമ വൈസ് ചാന്‍സലര്‍ ഡോ.കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കര്‍ണാടക രാജീവ്ഗാന്ധി ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സച്ചിദാനന്ദന്, വിനായക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ.സുധീര്‍, ആരോഗ്യ സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍ എന്നിവര്‍ പ്രസംഗിക്കുമെന്നു പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എ.നളിനാക്ഷന്, രജിസ്ട്രാര്‍ ഡോ.എ.കെ.മനോജ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.