നാഷണൽ ലൈബ്രറി വീക്ക്
Tuesday, November 19, 2019 8:46 PM IST
തേഞ്ഞിപ്പലം: സിഎച്ച് എംകെ ലൈബ്രറി സംഘടിപ്പിക്കുന്ന നാഷണൽ ലൈബ്രറി വീക്ക് 2019 രജിസ്ട്രാർ ഡോ. സി.എൽ. ജോഷി ഉദ്ഘാടനം ചെയ്തു. ലൈബ്രറികളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വർധിപ്പിക്കാനാണ് ദേശീയതലത്തിൽ നവംബർ 14 മുതൽ 20 വരെ ലൈബ്രറി വീക്ക് ആചരിക്കുന്നത്.
ശാസ്ത്ര സാഹിത്യകാരി ഡോ. സംഗീത ചേനംപുല്ലി സയൻസ് ആൻഡ് ഫെമിനിസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ. ടി.എ. അബ്ദുൾ അസീസ് അധ്യക്ഷനായിരുന്നു. ലൈബ്രറി സയൻസ് പ്രഫസർ ടി.എം. വാസുദേവൻ പ്രസംഗിച്ചു. വി. ഷാജി സ്വാഗതവും ടി.എം. ഹയറുന്നീസ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് 19 മുതൽ 21 വരെ ലൈബ്രറികൾ പ്രമേയമായിവരുന്ന സിനിമകളുടെ പ്രദർശനം വൈകുന്നേരം 5.30ന് ഉണ്ടാകും.